ബാഡ്മിന്‍റണില്‍ ഇന്ത്യക്ക് പ്രതീക്ഷ; പി.വി സിന്ധു സെമിയില്‍

റിയോ ഡെ ജനീറോ: ഒളിമ്പിക്സ് ബാഡ്മിന്‍റൺ വനിതാ സിംഗിള്‍സില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ നല്‍കി പി.വി സിന്ധു സെമിഫൈനലില്‍. ലണ്ടന്‍ ഒളിമ്പിക്സ് വെള്ളിമെഡല്‍ ജേതാവും ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരിയുമായ  വാങ് യിഹാനെ പരാജയപ്പെടുത്തിയാണ് സിന്ധു സെമിഫൈനലില്‍ കടന്നത്. സ്കോര്‍:  22-20, 21-19.

ആദ്യ സെറ്റില്‍ 7-5 ന് പിന്നിലായിരുന്ന സിന്ധു അധികം വൈകാതെ തന്നെ മുന്നിലത്തെി. 13-13 ഒപ്പമെത്തിയ ശേഷം വാങ് യിഹാനു ലീഡ് നല്‍കിയില്ല. ആദ്യ സെറ്റ് 22-20 നും രണ്ടാം സെറ്റ് 21-19 നും സ്വന്തമാക്കി അട്ടിമറിജയം നേടുകയായിരുന്നു. പോരാട്ടം 54 മിനിറ്റ് നീണ്ടുനിന്നു. സിന്ധുവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ ആരാധകർ  'ജീതേഗാ ഭായ് ജീതേഗാ ഇന്ത്യ ജീതേഗാ' എന്ന ആരവം സ്റ്റേഡിയത്തിൽ മുഴക്കി. 21 കാരിയായ സിന്ധു പരിചയസമ്പന്നയായ എതിരാളിക്കെതിരെ സൂക്ഷമമായാണ് കളിച്ചത്. ഇന്ത്യൻ ആരാധകരുടെ ഉറച്ച പിന്തുണയും കളത്തിന് പുറത്ത് നിന്നും നിർദേശങ്ങൾ നൽകി കോച്ച് പുല്ലേല ഗോപീചന്ദും സിന്ധുവിനെ സഹായിച്ചു.

സൈന നേഹ് വാളിന് ശേഷം ഒളിമ്പിക്സിന്‍റെ സെമിഫൈനലിലത്തെുന്ന ഇന്ത്യന്‍ താരമാണ് പി.വി സിന്ധു. പത്താം റാങ്കുകാരിയായ സിന്ധു തന്‍റെ ആദ്യ ഒളിമ്പിക്സില്‍ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജപ്പാൻ താരം നൊസോമി ഒകുഹാരയാണ് സെമിഫൈനലില്‍ സിന്ധുവിൻെറ എതിരാളി. ആഗസ്റ്റ് പതിനെട്ടിന് വൈകുന്നേരം 5.50നാണ് സെമിഫൈനല്‍ മത്സരം.പുരുഷ സിംഗിള്‍സില്‍ ഇന്ത്യൻ താരം കെ.ശ്രീകാന്ത് ക്വാര്‍ട്ടറിലത്തെിയിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.