റിയോ: ബാഡ്മിന്‍റണില്‍ ഇന്ത്യക്ക് ഇരട്ട സെമിക്കുള്ള സാധ്യത നഷ്ടമായത് നേരിയ വ്യത്യാസത്തില്‍. പുരുഷ സിംഗ്ള്‍സ് ക്വാര്‍ട്ടറില്‍ കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലെയും ചാമ്പ്യനായ ചൈനയുടെ ലിന്‍ഡാനോട് ഇന്ത്യയുടെ കെ. ശ്രീകാന്ത് പൊരുതിത്തോറ്റു. സ്കോര്‍: 6-21, 21-11, 18-21.
ആദ്യ ഗെയിമില്‍ ദയനീയമായി തോറ്റ ശ്രീകാന്ത് രണ്ടാം ഗെയിമില്‍ ഉജ്ജ്വലമായി തിരിച്ചത്തെി ചൈനയുടെ കരുത്തനായ എതിരാളിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി. നിര്‍ണായക മൂന്നാം ഗെയിമില്‍ ഒപ്പത്തിനൊപ്പമായിരുന്നു ഇരുവരും. ലീഡ് മാറിമറിഞ്ഞപ്പോള്‍ പോരാട്ടം ആവേശത്തിലായി. എന്നാല്‍, അവസാന കുതിപ്പില്‍ ശ്രീകാന്തിന്‍െറ ചില പിഴവുകള്‍ മുതലെടുത്ത ലിന്‍ഡാന്‍െറ പരിചയ സമ്പത്തിനായി അന്തിമ വിജയം. ഒന്നാം സെമിയില്‍ മലേഷ്യയുടെ ടോപ് സീഡ് താരം ലീ ചോങ് വെയാണ് ലിന്‍ഡാന്‍െറ എതിരാളി.
2008 ബെയ്ജിങ്, 2012 ലണ്ടന്‍ ഒളിമ്പിക്സുകളില്‍ സ്വര്‍ണമണിഞ്ഞ ലിന്‍ഡാന്‍, കരിയറിലെ മൂന്നാം ഒളിമ്പിക്സ് സ്വര്‍ണത്തിലേക്കുള്ള കുതിപ്പിലാണിപ്പോള്‍. സിന്ധുവിന്‍െറ വിജയം ഉയര്‍ത്തിയ ആവേശത്തിലായിരുന്നു ശ്രീകാന്ത് കോര്‍ട്ടിലത്തെിയത്. പക്ഷേ, തുടക്കം തന്നെ പിഴച്ചു. ഇന്ത്യന്‍ താരത്തെ കാഴ്ചക്കാരനാക്കി കുതിച്ച ലിന്‍ഡാന്‍ ഏകപക്ഷീയമായി 21-6ന് ഗെയിം പിടിച്ചു. രണ്ടാം ഗെയ്മില്‍ കോച്ച് ഗോപിചന്ദിന്‍െറ ഉപദേശങ്ങളുമായിറങ്ങിയ ശ്രീകാന്ത് ലോങ് റാലികളിലൂടെ തിരിച്ചുവരുന്നതാണ് കണ്ടത്. പ്ളേസിങ്ങിനും ഡ്രോപ് ഷോട്ടിനും ശ്രമിക്കാതെ ദൈര്‍ഘ്യമേറിയ കളിയിലൂടെതന്നെ ഓരോ പോയന്‍റും പിടിച്ച് മുന്നേറി. തുടക്കത്തില്‍ നേടിയ ലീഡുമായി 21-11ന് ഗെയിം പിടിച്ചപ്പോള്‍ ഇന്ത്യന്‍ കോര്‍ണറില്‍ ആവേശവും കയറി.
പിന്നെ നിര്‍ണായക മൂന്നാം ഗെയിം. പോയന്‍റ് വാരിക്കൂട്ടി ലിന്‍ഡാനായിരുന്നു മുന്നില്‍. 6-3ന് മുന്നേറവെ ശ്രീകാന്ത് തിരിച്ചത്തെി. 6-6ന് ഒപ്പത്തിനൊപ്പം. 8-10ന് ലീഡ് നേടിയ ഇന്ത്യന്‍ താരം 13-10ലത്തെിച്ചു. പക്ഷേ, പരിചയ സമ്പത്തുമായി കളംനിറഞ്ഞ ലിന്‍ഡാന്‍ 15-14ന് ലീഡ് പിടിച്ചു. ഒടുവില്‍ 21-18ന് മാച്ചും കൈപ്പിടിയിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.