മലേഷ്യന്‍ മാസ്റ്റേഴ്സ് ഗ്രാന്‍പ്രീ: സിന്ധുവിന് കിരീടം

ക്വാലാലംപുര്‍: ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു തവണ വെങ്കലമെഡല്‍ ജേതാവായ ഇന്ത്യയുടെ സൂപ്പര്‍താരം പി.വി. സിന്ധുവിന് മലേഷ്യന്‍ മാസ്റ്റേഴ്സ് ഗ്രാന്‍പ്രീ ബാഡ്മിന്‍റണ്‍ കിരീടം. 32 മിനിറ്റില്‍ അവസാനിച്ച ഏകപക്ഷീയ പോരാട്ടത്തില്‍ സ്കോട്ലന്‍ഡ് താരം ക്രിസ്റ്റി ഗില്‍മറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സിന്ധു പുതിയ സീസണ്‍ കിരീടത്തോടെ തുടങ്ങിയത്. സ്കോര്‍ 21-15, 21-9.

പ്രീമിയര്‍ ബാഡ്മിന്‍റണ്‍ ലീഗില്‍ ഒരു കളി പോലും തോല്‍ക്കാത്ത ആത്മവിശ്വാസം നിഴലിച്ച ഹൈദരാബാദ് താരത്തിന്‍െറ മിന്നുംപ്രകടനത്തിനു മുന്നില്‍ ഒരുഘട്ടത്തിലും നിയന്ത്രണം പിടിക്കാനോ ഒപ്പമത്തൊനോ ഗില്‍മറിനായില്ല. 2013ല്‍ മുഖാമുഖംനിന്ന ഏക മത്സരത്തില്‍ ഗില്‍മറിനോട് തോല്‍ക്കേണ്ടിവന്നതിന്‍െറ കണക്കുതീര്‍ക്കുംവിധമായിരുന്നു സിന്ധുവിന്‍െറ ആദ്യാവസാനമുള്ള കളി. ആദ്യ സെറ്റില്‍ 5-2ന് ലീഡുപിടിച്ച് തുടങ്ങിയത് പിന്നീടൊരിക്കലും കൈവിട്ടില്ല.

12-6, 18-10 എന്നിങ്ങനെ മറികടക്കല്‍ ദുഷ്കരമായ മേല്‍ക്കൈ നിലനിര്‍ത്തിയ ഇന്ത്യന്‍ സൂപ്പര്‍താരം രണ്ടാം സെറ്റില്‍ 16-5 വരെയത്തെി. വര്‍ഷങ്ങള്‍ക്കിടെ ഒരു രാജ്യാന്തര മത്സരത്തില്‍ സിന്ധുവിന്‍െറ ഏറ്റവും ആധികാരിക ജയമായിരുന്നു ഞായറാഴ്ചത്തേത്. ഷോട്ടുകളില്‍മാത്രമല്ല, നെറ്റ്ഗെയിമിലും പ്ളെയ്സിങ്ങിലും ഒരേ മികവ് നിലനിര്‍ത്താനായത് എതിരാളിക്ക് അവസരങ്ങളില്ലാതാക്കി. 18-14 വരെയത്തെിയ ശേഷം തുടരെ മൂന്നു പോയന്‍റ് നേടിയായിരുന്നു ആദ്യസെറ്റ് നേടിയത്. സിന്ധുവിനിത് അഞ്ചാം ഗ്രാന്‍പ്രീ ഗോള്‍ഡ് കിരീടമാണ്. മലേഷ്യന്‍ ഗ്രാന്‍പ്രീയില്‍ രണ്ടാമതും. 2013ലായിരുന്നു ആദ്യ കിരീടം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.