കാല്‍ഗരി: കാനഡ ഓപണ്‍ ഗ്രാന്‍ഡ്പ്രീ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇരട്ടക്കിരീടം. പുരുഷ സിംഗ്ള്‍സില്‍ ബി. സായ് പ്രണീതും പുരുഷ ഡബ്ള്‍സില്‍ മനു അത്രി-ബി സുമീത് റെഡ്ഡി സഖ്യവുമാണ് കിരീടമണിഞ്ഞത്. 55,000 ഡോളര്‍ സമ്മാനത്തുകയുള്ള ചാമ്പ്യന്‍ഷിപ്പില്‍ 23കാരനായ നാലാം സീഡ് താരം പ്രണീത് കൊറിയയുടെ ലീ ഹ്യൂനിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് കാനഡ ഓപണ്‍ ചാമ്പ്യനാവുന്ന ആദ്യ ഇന്ത്യക്കാരനായത്. സ്കോര്‍: 21-12, 21-10.
ഒളിമ്പിക്സ് ഡബ്ള്‍സ് ടീമംഗങ്ങളായ മനു അത്രി-സുമീത് സഖ്യം കാനഡയുടെ അഡ്രിയാന്‍ ലിയു-ടോബി എന്‍ജി കൂട്ടിനെ 21-8, 21-14 സ്കോറിന് വീഴ്ത്തിയാണ് രണ്ടാം കിരീടമണിഞ്ഞത്. ഒളിമ്പിക്സിനുള്ള തയാറെടുപ്പിനിടെ വര്‍ധിത ഊര്‍ജമാവും ഈ ചാമ്പ്യന്‍പട്ടം.
ഇക്കഴിഞ്ഞ ഓള്‍ ഇംഗ്ളണ്ട് ചാമ്പ്യന്‍ഷിപ് ഒന്നാം റൗണ്ടില്‍ മുന്‍ ലോക-ഒളിമ്പിക്സ് ചാമ്പ്യന്‍ മലേഷ്യയുടെ ലീ ചോങ്വെയെ അട്ടിമറിച്ച് പ്രണീത് സീസണില്‍ മികച്ച ഫോമിലായിരുന്നു.
കഴിഞ്ഞവര്‍ഷം കാനഡയില്‍ ആദ്യ റൗണ്ടില്‍ മടക്കിയയച്ച താരം കൂടിയായിരുന്നു ലീ ചോങ് വെ.
കരിയറില്‍ പ്രണീതിന്‍െറ ആദ്യ ഗ്രാന്‍ഡ്പ്രീ മെഡല്‍ കൂടിയാണ് ഇക്കുറി പിറന്നത്. കലാശപ്പോരാട്ടത്തില്‍ കൊറിയന്‍ താരത്തിനെതിരെ ആദ്യ സെറ്റില്‍ 10-2ന് ഏകപക്ഷീയ ലീഡ് നേടിയ ഇന്ത്യന്‍ താരം, രണ്ടാം സെറ്റിലും നേരത്തെ മുന്നിലത്തെി മത്സരം സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.