മ്യൂണിക്: ജര്‍മന്‍ ബാഡ്മിന്‍റണ്‍ ഓപണില്‍ ഇന്ത്യയുടെ കെ. ശ്രീകാന്ത്, പി. കശ്യപ് എന്നിവര്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ജപ്പാന്‍താരം തകുമ ഉവേദയെ തോല്‍പിച്ചാണ് ശ്രീകാന്ത് ഒന്നാം റൗണ്ട് പിന്നിട്ടത്. സ്കോര്‍: 12-21, 21-18, 21-11. നെതര്‍ലന്‍ഡ്സ് താരം എറിക് മെയ്ജസാണ് രണ്ടാം റൗണ്ടില്‍ ശ്രീകാന്തിന്‍െറ എതിരാളി. യുക്രെയ്ന്‍ താരം ആര്‍ടെം പോക്തരേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് കശ്യപ് മുന്നേറിയത് (21-9, 21-9). ഐറിഷ് താരം ജോഷ്വാ മഗിയായിരിക്കും അടുത്ത റൗണ്ടില്‍ എതിരാളി. ഇന്ത്യന്‍ യുവതാരം സമീര്‍ വെര്‍മയും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ദിമിത്രോ സവാഡ്സ്കിയെ തോല്‍പിച്ചാണ് സമീര്‍ മുന്നേറിയത് (21-8, 21-8). മറ്റൊരു ഇന്ത്യന്‍താരം കൗശല്‍ ധര്‍മമര്‍ ഒന്നാം റൗണ്ടില്‍ തോറ്റു പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.