ഓള്‍ ഇംഗ്ളണ്ട് ബാഡ്മിന്‍റണ്‍: ലിന്‍ഡാന് ആറാം കിരീടം

ബര്‍മിങ്ഹാം: മുന്‍ ലോക ഒന്നാം നമ്പറും ഒളിമ്പിക്സ് ചാമ്പ്യനുമായ ചൈനയുടെ ലിന്‍ഡാന് ഓള്‍ ഇംഗ്ളണ്ട് ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ആറാം കിരീടം.ഫൈനലില്‍ നാട്ടുകാരനായ ടിയാന്‍ ഹൂവിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തുകൊണ്ടായിരുന്നു ലിന്‍ഡാന്‍െറ തകര്‍പ്പന്‍ വിജയം. സ്കോര്‍ 21-9, 21-10. കരിയറിന്‍െറ തുടക്കമായ 2004ലാണ് ചൈനീസ് ബാഡ്മിന്‍റണ്‍ വിസ്മയം ഓള്‍ ഇംഗ്ളണ്ടില്‍ ആദ്യ കിരീടമണിഞ്ഞത്. 2006, 07, 09, 12 വര്‍ഷങ്ങളിലും ജേതാവായി. നാലു വര്‍ഷത്തെ ഇടവേളക്കൊടുവിലാണ് ലിന്‍ വീണ്ടും കിരീടമണിയുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.