തോമസ് കപ്പ് ബാഡ്മിന്‍റണ്‍: ഇന്ത്യന്‍ വനിതകള്‍ ക്വാര്‍ട്ടറില്‍

കുന്‍ഷാന്‍ (ചൈന): ഗ്രൂപ് റൗണ്ടിലെ അവസാന മത്സരത്തില്‍ കരുത്തരായ ജപ്പാനോട് പൊരുതിത്തോറ്റ ഇന്ത്യന്‍ വനിതകള്‍ ക്വാര്‍ട്ടറില്‍. ആദ്യ രണ്ട് ഗെയിമിലും ജയിച്ചെങ്കിലും തുടര്‍ച്ചയായി മൂന്ന് കളി സ്വന്തമാക്കിയാണ് ജപ്പാന്‍ മൂന്നാം ജയം നേടിയത്. ഗ്രൂപ് ‘ഡി’യില്‍ ജപ്പാന്‍ ചാമ്പ്യന്മാരായപ്പോള്‍, രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ മുന്നേറ്റം. ആദ്യ ഗെയ്മില്‍ സൈന നെഹ്വാള്‍ ജപ്പാന്‍െറ നോസൊമി ഒകുഹരയെ 21-18, 21-6 സ്കോറിന് വീഴ്ത്തി. തൊട്ടുപിന്നാലെ പി.വി. സിന്ധു, അകാനെ യമഗുചിയെയും (21-11, 21-18) വീഴ്ത്തി ലീഡ് നല്‍കി. പക്ഷേ, ജ്വാല ഗുട്ട-സിക്കി റെഡ്ഡി, അശ്വിനി പൊന്നപ്പ-സിന്ധു ടീമുകള്‍ ഡബ്ള്‍സിലും റൃത്വിക ശിവാനി സിംഗ്ള്‍സിലും തോറ്റതോടെ ഇന്ത്യ കീഴടങ്ങി. പുരുഷ ചാമ്പ്യന്‍ഷിപ്പായ തോമസ് കപ്പില്‍ ഇന്ത്യ മൂന്നാം തോല്‍വി വഴങ്ങി പുറത്തായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.