യു.എസ്​ ഒാപ്പൺ : ദ്യോകോവിച്, നദാല്‍ മൂന്നാം റൗണ്ടില്‍

ന്യൂയോര്‍ക്: യു.എസ് ഓപണ്‍ ടെന്നിസ് പുരുഷവിഭാഗം സിംഗ്ള്‍സില്‍ നിലവിലെ ചാമ്പ്യന്‍ നൊവാക് ദ്യോകോവിച് മൂന്നാം റൗണ്ടില്‍. പരിക്ക് കാരണം എതിരാളി പിന്‍വാങ്ങിയപ്പോള്‍ ഒരു പന്തുപോലും ഹിറ്റ്ചെയ്യാതെയാണ് സെര്‍ബ് എക്സ്പ്രസിന്‍െറ കുതിപ്പ്. ചെക്റിപ്പബ്ളിക്കിന്‍െറ യിരി വെസ്ലെയാണ് കോര്‍ട്ടിലിറങ്ങാതെ പിന്മാറിയത്. റഷ്യയുടെ മിഖായേല്‍ യോസ്നിയാണ് മൂന്നാം റൗണ്ടില്‍ ദ്യോകോവിച്ചിന്‍െറ എതിരാളി. അമേരിക്കയുടെ 20ാം സീഡ് ജോണ്‍ ഇസ്നര്‍, ഫ്രാന്‍സിന്‍െറ ഒമ്പതാം സീഡ് ജോ വില്‍ഫ്രഡ് സോംഗ, നാലാം നമ്പര്‍ റാഫേല്‍ നദാല്‍ എന്നിവരും മൂന്നാം റൗണ്ടില്‍ കടന്നു.
ഇറ്റലിയുടെ ആന്ദ്രെ സെപ്പിയെ നേരിട്ടുള്ള മൂന്ന് സെറ്റിന് വീഴ്ത്തിയാണ് നദാലിന്‍െറ കുതിപ്പ്.

സ്കോര്‍ 6-0, 7-5, 6-1. റഷ്യയുടെ ആന്ദ്രെ കുസ്നെറ്റ്സവാണ് മൂന്നാം റൗണ്ടില്‍ നദാലിന്‍െറ എതിരാളി. വനിതകളില്‍ നിലവിലെ റണ്ണര്‍ അപ് റോബര്‍ട വിന്‍സി, വിംബ്ള്‍ഡണ്‍ ചാമ്പ്യന്‍ പെട്രക്വിറ്റോവ എന്നിവര്‍ മൂന്നാം റൗണ്ടില്‍ കടന്നു. അതേസമയം, മൂന്നാം റാങ്കുകാരിയും ഫ്രഞ്ച് ഓപണ്‍ ജേതാവുമായ ഗബ്രിന്‍ മുഗുരുസ രണ്ടാം റൗണ്ടില്‍ പുറത്തായി. ലാത്വിയയുടെ സ്വീഡില്ലാ താരം അനസ്തസ്യ സെവസ്റ്റോവയാണ് മുഗുരുസയെ അട്ടിമറിച്ചത്. സ്കോര്‍ 7-5, 6-4. ഏഴാം സീഡായ വിന്‍സി അമേരിക്കയുടെ ക്രിസ്റ്റിന മൈക് ഹെയ്ലിനെയാണ് വീഴ്ത്തിയത്. സ്കോര്‍ 6-1, 6-3.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.