യു.എസ്​ ഒാപ്പൺ : മറെ, സെറീന മൂന്നാം റൗണ്ടില്‍

ന്യൂയോര്‍ക്: സീസണില്‍ ഉജ്ജ്വല ഫോമിലുള്ള ബ്രിട്ടന്‍െറ സൂപ്പര്‍താരം കോര്‍ട്ടിലിറങ്ങുന്നത് കാണാനായിരുന്നു കാല്‍ ലക്ഷത്തോളം പേര്‍ ആര്‍തര്‍ ആഷെയിലത്തെിയത്. പുറത്തെ വേദികളില്‍ കളിയെല്ലാം മുടങ്ങിയെങ്കിലും ആര്‍തര്‍ ആഷെ മേല്‍ക്കൂര നിവര്‍ത്തി കുടവിരിച്ച് മഴയെ തോല്‍പിച്ചു. ആന്‍ഡി മറെ കളത്തിലിറങ്ങി, അനായാസം ജയിച്ചുകയറി. സ്പെയിനിന്‍െറ മാഴ്സല്‍ ഗ്രനോളേഴ്സിനെ നേരിട്ടുള്ള മൂന്ന് സെറ്റില്‍ വീഴ്ത്തിയ ഒളിമ്പിക്സ് ചാമ്പ്യന്‍ അനായാസം മൂന്നാം റൗണ്ടിലേക്ക്. സ്കോര്‍ 6-4, 6-1, 6-4. ആദ്യ സെറ്റില്‍ എളുപ്പത്തില്‍ ലീഡ് നേടിയെങ്കിലും അനാവശ്യമായ രണ്ട് പിഴവുകളില്‍ പതറിയ മറെ പരിചയസമ്പത്തിന്‍െറ മികവില്‍ കളി സ്വന്തമാക്കി.

പുരുഷ സിംഗ്ള്‍സിലെ മറ്റു മത്സരങ്ങളില്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ്, ക്രൊയേഷ്യയുടെ ഇവോ കാള്‍ലോവിച്, ജപ്പാന്‍െറ ആറാം സീഡ് കെ നിഷികോറി, മൂന്നാം സീഡ് സ്വിറ്റ്സര്‍ലന്‍ഡിന്‍െറ സ്റ്റാന്‍ വാവ്റിങ്ക, ആസ്ട്രേലിയയുടെ നിക് കിര്‍ഗിയോസ് എന്നിവര്‍ മൂന്നാം റൗണ്ടില്‍ കടന്നു. വനിതാ സിംഗ്ള്‍സില്‍ സെറീന വില്യംസ്, സിമോണി ഹാലെപ്, അഗ്നിസ്ക റുഡ്വാന്‍സ്ക, വീനസ് വില്യംസ് എന്നിവരും മൂന്നാം റൗണ്ടില്‍ കടന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.