ടെന്നീസിൽ സെറീനക്ക്​ ലോക റെക്കോർഡ്​

ന്യൂയോർക്ക്​:അമേരിക്കൻ താരം സെറീന വില്യംസിന്​ ടെന്നീസിൽ ലോക റെക്കോർഡ്​. ഗ്രാൻസ്ലാം ടൂർണമെൻറിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന വനിത താരമെന്ന റെ​ക്കോർഡാണ്​ സെറീന സ്വന്തമാക്കിയത്​. കരിയറിലെ 307ാം വിജയമാണ്​ സെറീന സ്വന്തമാക്കിയത്​. ചെക്ക്​ റിപ്പബ്ലിക്ക്​ താരം മാർട്ടിന നവരത്തിലോവയുടെ റെക്കോർഡാണ്​ സെറീന മറികടന്നത്​. സ്വപ്​ന നേട്ടം കൈവരിക്കാൻ സാധിച്ചതിൽ സെറീന ആഹ്ലാദം പ്രകടിപ്പിച്ചു. ലോക ഒന്നാം നമ്പര്‍ താരമായ സെറീന യു.എസ് ഓപ്പണില്‍ സ്വീഡന്റെ ജോഹന ലാര്‍സണെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-2, 6-1) തകര്‍ത്താണ് ലോക റെക്കോഡ് നേടിയത്.

1995 ല്‍ ത​െൻറ 14-ാം വയസിലാണ് പ്രൊഫഷണല്‍ ടെന്നീസിന് സെറീന തുടക്കം കുറിച്ചത്. 1999 ലാണ് സെറീന ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയത്. 17 വര്‍ഷം നീണ്ട കരിയറില്‍ 22 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും ആറ് യു.എസ് ഓപ്പണ്‍ കിരീടവും സെറീന നേടിയിട്ടുണ്ട്. ഈ വിജയത്തോടെ യു.എസ് ഓപ്പണി​​െൻറ നാലാം റൗണ്ടിലേക്ക് സെറീന പ്രവേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.