കോമൺ വെൽത്ത് ഗെയിംസ് ഒഫീഷ്യൽ ലിസ്റ്റിൽ അച്ഛ​െൻറ പേരില്ല; പൊട്ടിത്തെറിച്ച് സൈന

മെൽബൺ: കോമൺ വെൽത്ത് ഗെയിംസ് ഒഫീഷ്യൽ ലിസ്റ്റിൽ നിന്നും തൻെറ പിതാവിൻെറ പേര് വെട്ടിയ നടപടിക്കെതിരെ പരസ്യ പ്രതിേഷധവുമായി ബാഡ്മിൻറൺ താരം സൈന നെഹ്വാൾ. തുടർച്ചയായ ട്വീറ്റുകളിലൂടെയാണ് താരം അധികൃതർക്കെതിരെ പ്രതികരിച്ചത്. 

സൈനയുടെ പിതാവിനെയും പി.വി. സിന്ധുവിന്റെ അമ്മയെയും  ഗെയിംസിന് അയക്കാമെന്ന് നേരത്തേ അധികൃതർ തീരുമാനിച്ചിരുന്നു. പിന്നീട് സൈനയുടെ അച്ഛൻ ഹർവിറിന്റെ പേര് ഇന്ത്യൻ ലിസ്റ്റിൽ നിന്നും ഒഴിവാക്കി. ലിസ്റ്റിൽ പേരില്ലാത്തതിനാൽ ഗെയിംസ് വില്ലേജിലേക്ക് ഹർവിറിനെ പ്രവേശിക്കാൻ അനുവദിക്കില്ല.

ഗെയിംസ് വില്ലേജിലെത്തിയപ്പോഴാണ് തന്റെ പിതാവിന്റെ പേര് പട്ടികയിൽ നിന്ന് വെട്ടിമാറ്റിയിട്ടുണ്ടെന്ന് സൈന അറിയുന്നത്. 2018 ലെ കോമൺവെൽത്ത് ഗെയിംസിനായി 328 പേരെയാണ് ഇന്ത്യ അയക്കുന്നത്. 

Tags:    
News Summary - 2018 Commonwealth Games: Saina Nehwal Tweets After Father's Name Is Cut From Officials' List -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.