ബിർമിങ്ഹാം: ഒാൾ ഇംഗ്ലണ്ട് ഒാപൺ ബാഡ്മിൻറൺ ടൂർണമെൻറിൽ കെ. ശ്രീകാന്തിനും പി.വി സിന്ധുവിനും വിജയത്തുടക്കം. സൈന നെഹ്വാൾ ആദ്യ റൗണ്ടിൽ പുറത്ത്. പുരുഷ വിഭാഗം സിംഗ്ൾസിൽ ഫ്രാൻസിെൻറ സീഡില്ലാ താരം ബ്രൈസ് ലെവർഡസിനോട് വിയർത്തുപോയ ശ്രീകാന്ത് ആദ്യ ഗെയിം കൈവിട്ട ശേഷമാണ് വിജയം നേടിയത്. സ്കോർ: 7-21, 21-14, 22-20. ആദ്യ ഗെയിമിൽ ദയനീയമായി കീഴടങ്ങിയ മൂന്നാം സീഡുകാരനായ ശ്രീകാന്ത് പിന്നീട് മനോഹരമായി തിരിച്ചുവരുകയായിരുന്നു.
21-14ന് രണ്ടാം ഗെയിം പിടിച്ച് ഒപ്പമെത്തി. നിർണായകമായ അവസാന സെറ്റിൽ ഒപ്പത്തിനൊപ്പം നീങ്ങിയതോടെ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങി. 14-14ൽനിന്ന് തുടർച്ചയായ പോയേൻറാടെ 18-16 എത്തിയതോടെ ശ്രീ അനായാസം ജയിക്കുമെന്ന് തോന്നിച്ചിരുന്നു. എന്നാൽ, തുടർച്ചയായ മൂന്ന് പോയൻറ് നേടി (18-19) ബ്രൈസ് ലെവർഡസ് മുന്നിലെത്തി. ആത്മവിശ്വാസം കളയാതെ പൊരുതിയ ശ്രീ, ഒടുവിൽ 22-20 ഗെയിം പിടിച്ച് കളി ജയിച്ചു.
വനിതാ സിംഗ്ൾസിൽ നാലാം സീഡുകാരിയായ പി.വി സിന്ധു തായ്ലൻഡിെൻറ പോപവീ ചോചുങ്വോങ്ങിനോടും ആദ്യ ഗെയിം തോറ്റശേഷമാണ് തിരിച്ചെത്തിയത്. സ്കോർ: 20-22, 21-17, 21-9. ഒന്നാം ഗെയിമിലെ തോൽവിക്കു ശേഷം സമനില വീണ്ടെടുത്ത സിന്ധു എതിരാളിയെ നിലംതൊടാൻ അനുവദിച്ചില്ല. അതേസമയം, ലോക ഒന്നാം നമ്പർ താരമായ തായ് സു യിങ്ങിനോട് 14-21, 18-21 സ്കോറിന് തോറ്റാണ് സൈന നെഹ്വാൾ പുറത്തായത്. തായ്വാൻ താരത്തിനോട് സൈനയുടെ തുടർച്ചയായ എട്ടാം തോൽവിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.