കൊച്ചി: അടുത്തമാസം ഇേന്താനേഷ്യയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ബാഡ്മിൻറൺ ടീമിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് മലയാളിതാരങ്ങളായ അപർണ ബാലനും കെ.പി. ശ്രുതിയും നൽകിയ ഹരജി ഹൈകോടതി നിരസിച്ചു. യോഗ്യത നേടിയിട്ടും വനിത ഡബിൾസ് ടീമിൽ ഉൾപ്പെടുത്താത്തതിനാൽ റിസർവ് ടീമുണ്ടാക്കി തങ്ങളെ അയക്കണമെന്ന ആവശ്യമാണ് ഹൈകോടതി നിരസിച്ചത്.
ടീം അംഗങ്ങളുടെ പട്ടിക ജൂൺ 30ന് അയച്ചതായി ബാഡ്മിൻറൺ അേസാസിയേഷൻ ഒാഫ് ഇന്ത്യയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും അറിയിച്ച സാഹചര്യത്തിലാണ് കോടതി ഇൗ നിലപാടെടുത്തത്. 30നുശേഷം അയക്കുന്ന പട്ടിക സ്വീകരിക്കില്ലെന്നും ഇവർ വ്യക്തമാക്കി. ഇേതാടെ ഇരുവരുടെയും ഏഷ്യൻ ഗെയിംസ് പങ്കാളിത്തം പ്രതിസന്ധിയിലായി. എതിർകക്ഷികളിൽനിന്ന് വിശദീകരണം തേടിയ കോടതി ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
ദേശീയ ടീമിെൻറ മുഖ്യ പരിശീലകനും സെലക്ഷൻ സമിതി അംഗവുമായ പി. ഗോപിചന്ദിെൻറ മകൾ ഉൾപ്പെട്ട ടീമിനെ തെരഞ്ഞെടുക്കാൻ യോഗ്യത മത്സരങ്ങളിൽ കൂടുതൽ പോയൻറ് ലഭിച്ച തങ്ങളെ തഴഞ്ഞെന്നാരോപിച്ചാണ് അപർണയും ശ്രുതിയും കോടതിയെ സമീപിച്ചത്. തങ്ങളെ ഉൾപ്പെടുത്തി റിസർവ് ടീമിനെ മത്സരത്തിന് അയക്കണമെന്നായിരുന്നു ആവശ്യം. ടീം തെരഞ്ഞെടുപ്പുമായി സർക്കാറിന് ബന്ധമില്ലെന്നായിരുന്നു കേന്ദ്ര സർക്കാറിെൻറ വിശദീകരണം. ബാഡ്മിൻറൺ ദേശീയ ഫെഡറേഷൻ പ്രസിഡൻറ് ചെയർമാനായ സമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഹരജിക്കാർ കേരളത്തിലാണ് താമസിക്കുന്നതെന്നതുകൊണ്ടുമാത്രം കേരള ഹൈകോടതിക്ക് ഇൗ ഹരജി പരിഗണിക്കാൻ അധികാരമില്ല.
ടീം തെരഞ്ഞെടുപ്പിന് േവണ്ടിയുള്ള യോഗ്യത ടൂർണമെൻറ് നടന്നത് ഹൈദരാബാദിലും ബാഡ്മിൻറൺ അസോസിയേഷൻ അധികൃതരുടെ ആസ്ഥാനം ഡൽഹിയുമായതിനാൽ ബന്ധപ്പെട്ട ഏതെങ്കിലും കോടതിയെയാണ് ഹരജിക്കാർ സമീപിക്കേണ്ടത്. തെരഞ്ഞെടുപ്പ് സമിതി ചെയർമാനെക്കൂടാതെ വിദേശ കോച്ചും അർജുന അവാർഡ് ജേതാവുമടക്കം മികവ് തെളിയിച്ച മുൻതാരങ്ങളടങ്ങുന്ന സമിതിയാണ് ടീമംഗങ്ങളെ തെരഞ്ഞെടുത്തതെന്നും കേന്ദ്ര കായിക മന്ത്രാലയം സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.