അലോർ സീറ്റർ (മലേഷ്യ): ഏഷ്യ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കുതിപ്പിന് അവസാനം. പുരുഷന്മാർ ചൈനയോട് തോറ്റുപുറത്തായപ്പോൾ, വനിതകളെ ഇന്തോനേഷ്യ തോൽപിച്ചു. 3-1നാണ് ഇരു ടീമുകളും തോറ്റത്.
വനിതകളിൽ പി.വി. സിന്ധുവും പുരുഷന്മാരിൽ കിഡംബി ശ്രീകാന്തും മാത്രമാണ് ഇന്ത്യൻ നിരയിൽ കളി ജയിച്ചത്. ഫിട്രിയാനിയെ സിന്ധു 13-21, 22-24 സ്കോറിന് തോൽപിച്ചപ്പോൾ, മറ്റൊരു സിംഗ്ൾസിൽ ശ്രീ കൃഷ്ണപ്രിയ 8-21, 15-21ന് ഹന റമാദിനോട് തോൽക്കുകയായിരുന്നു. രണ്ടു ഡബ്ൾസിലും ഇന്ത്യൻതാരങ്ങൾ കളി കൈവിട്ടു.
പുരുഷന്മാരിൽ കിഡംബി ശ്രീകാന്ത് ഷി യുകിയെ 14-21, 21-16, 21-7 സ്കോറിന് തോൽപിച്ച് ജയത്തോടെ തുടങ്ങി. എന്നാൽ, ബി. സായ് പ്രണീതും പിന്നാലെ രണ്ടു ഡബ്ൾസിലും ചൈനക്കു മുന്നിൽ ഇന്ത്യ തോൽവി സമ്മതിക്കുകയായിരുന്നു. പുരുഷ സെമിഫൈനലിൽ ചൈന മലേഷ്യയെ നേരിടുേമ്പാൾ, വനിത സെമിയിൽ ജപ്പാൻ ഇന്തോനേഷ്യയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.