ഏഷ്യൻ ഗെയിംസ്​ ടീമിലിടമില്ല; ബാഡ്​മിൻറൺ താരങ്ങളുടെ ഹരജി ഇന്ന്​ പരിഗണിക്കും

കൊച്ചി: ഇന്തൊനേഷ്യയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ടീമിൽ നിന്നു ഒഴിവാക്കിയതിനെതിരെ ബാഡ്മിൻറൺ താരം അപർണ ബാലനും കെ.പി. ശ്രുതിയും സമർപ്പിച്ച ഹരജി ഇന്നു ഹൈക്കോടതി പരിഗണിക്കും. 

ദേശീയ ടീമി​​െൻറ മുഖ്യ പരിശീലകനും സെലക്ഷൻ സമിതിയംഗവുമായ പി. ഗോപിചന്ദി​​െൻറ മകൾ ഉൾപ്പെട്ട ടീമി​നെ തെരഞ്ഞെടുക്കാൻ യോഗ്യതാ മൽസരങ്ങളിൽ കൂടുതൽ പോയൻറ്​ ലഭിച്ച തങ്ങളെ തഴഞ്ഞെന്നായിരുന്നു ഇരുവരുടെയും ആരോപണം. 

റിസേർവ് ടീമിൽ ഉൾപെടുത്താൻ ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ടെങ്കിലും സിംഗിൾ ബഞ്ച് അനുവദിച്ചിരുന്നില്ല. തുടർന്ന് ഇരുവരും ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയായിരുന്നു.

Tags:    
News Summary - asian games-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.