കൊച്ചി: ആഗസ്റ്റിൽ ഇേന്താനേഷ്യയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ബാഡ്മിൻറൺ വനിത ഡബിൾസ് ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ മലയാളി താരങ്ങളായ അപർണ ബാലനും കെ.പി. ശ്രുതിയും ഹൈകോടതിയിൽ.
ദേശീയ ടീമിെൻറ മുഖ്യ പരിശീലകനും സെലക്ഷൻ സമിതിയംഗവുമായ പി. ഗോപിചന്ദിെൻറ മകൾ ഉൾപ്പെട്ട ടീമിനെ തെരഞ്ഞെടുക്കാൻ യോഗ്യത മത്സരങ്ങളിൽ കൂടുതൽ പോയൻറ് ലഭിച്ച തങ്ങളെ തഴഞ്ഞെന്നാരോപിച്ചാണ് ഇരുവരും കോടതിയെ സമീപിച്ചത്.
അടിയന്തരമായി ഹരജിക്കാെര ഉൾപ്പെടുത്തി റിസർവ് ടീമിനെക്കൂടി മത്സരത്തിന് അയക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. എതിർകക്ഷികളായ കേന്ദ്ര സർക്കാർ, ദേശീയ -സംസ്ഥാന ബാഡ്മിൻറൺ സംഘടനകൾ, ഗോപിചന്ദ്, സെലക്ഷൻ ലഭിച്ച ടീമംഗങ്ങൾ തുടങ്ങിയവർക്ക് കോടതി നോട്ടീസ് ഉത്തരവായി. ഹരജി ഒമ്പതിന് പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.