കോഴിക്കോട്: മലയാളിപെൺകൊടി സ്വീഡെൻറ ബാഡ്മിൻറൺ സൂപ്പർതാരമായി ഉയരങ്ങളിലേ ക്ക്. നാഗർകോവിലിനടുത്ത് തുക്കളയിൽനിന്ന് സ്വീഡനിലെത്തിയ വിനോദ് പിള്ള-ഗായന്ത്രി ദമ്പതികളുടെ മകൾ അശ്വതി പിള്ളയാണ് ബാഡ്മിൻറൺ കോർട്ടിൽ യൂറോപ്യൻ രാജ്യത്തിെൻറ അഭിമാനമായി പറക്കുന്നത്.
കഴിഞ്ഞ ദിവസം സമാപിച്ച സ്വീഡിഷ് നാഷനൽ സീനിയർ ബാഡ്മിൻറണിൽ കൗമാരതാരം കിരീടമണിഞ്ഞു. തുടർച്ചയായി രണ്ടാം വർഷമാണ് അശ്വതി സ്വീഡെൻറ സീനിയർ ചാമ്പ്യനാവുന്നത്. ഫൈനലിൽ മുതിർന്ന താരം റബേക്ക കുളിെന 21-7, 8-21, 21-17 സ്കോറിനാണ് തോൽപിച്ചത്.
2018ൽ അർജൻറീനയിൽ നടന്ന യൂത്ത് ഒളിമ്പിക്സിൽ മിക്സഡ് ടീം ഇനത്തിൽ അശ്വതി അടങ്ങിയ ടീം സ്വർണം നേടിയിരുന്നു. നേരേത്ത അണ്ടർ 15, ജൂനിയർ ഒാപൺ വിഭാഗങ്ങളിൽ സ്വീഡിഷ് ചാമ്പ്യനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.