ക്വാലാലംപുർ: ബാഡ്മിൻറൺ ലോക ഒന്നാം നമ്പർ താരം ജപ്പാെൻറ കെേൻറാ മൊമോട്ടക്ക് അപക ടത്തിൽ പരിക്ക്. മലേഷ്യൻ മാസ്റ്റേഴ്സ് കിരീടം ചൂടി നാട്ടിലേക്കുള്ള മടക്കത്തിനായി വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെയാണ് മൊമോട്ടയും സംഘവും സഞ്ചരിച്ച വാഹനം അ പകടത്തിൽപെട്ടത്. തിങ്കളാഴ്ച പുലർച്ച 4.45ന് നടന്ന അപകടത്തിൽ മൊമോട്ട സഞ്ചരിച്ച വാഹനത്തിെൻറ ഡ്രൈവർ കൊല്ലപ്പെട്ടു.
ക്വാലാലംപുർ വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ ഇവർ സഞ്ചരിച്ച വാഹനം കൂറ്റൻ ട്രെയ്ലറിന് പിറകിൽ ഇടിക്കുകയായിരുന്നു. സീറ്റിനിടയിൽ കുരുങ്ങിയ ഡ്രൈവർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൊമോട്ടക്ക് പുറമെ, അസി. കോച്ച് യു ഹിരയാമ, ഫിസിയോ മരിമോട്ട, ബാഡ്മിൻറൺ ഫെഡറേഷൻ ടെക്നിക്കൽ ഓഫിസർ വില്യം തോമസ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. മൊമോട്ടയുടെ മൂക്ക് പൊട്ടുകയും മുഖത്തിനും ചുണ്ടിനും മുറിവേൽക്കുകയും ചെയ്തതായി മലേഷ്യൻ കായിക മന്ത്രി സെയ്ദ് സാദിഖ് അറിയിച്ചു.
ലോക ഒന്നാം നമ്പർ താരത്തിന് ഏറ്റവും മികച്ച ചികിത്സ നൽകുന്നതായും വൈകാതെ ആശുപത്രി വിടാമെന്നും ആരോഗ്യമന്ത്രി സുൽഫിക്കർ അലിയും മലേഷ്യയിലെ ജപ്പാൻ അംബാസഡർ ഹിരോഷി ഒാകയും അറിയിച്ചു. ഞായറാഴ്ച രാത്രി നടന്ന മലേഷ്യൻ മാസ്റ്റേഴ്സ് ഫൈനലിൽ മുൻ ലോക ചാമ്പ്യൻ വിക്ടർ അക്സൽസനെ തോൽപിച്ചാണ് മൊമോട്ട കിരീടമണിഞ്ഞത്. സ്കോർ 24-22, 21-11. സീസണിൽ മൊമോട്ടയുടെ ആദ്യ കിരീടനേട്ടമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.