ഗ്വാങ്ചോ: ബാഡ്മിൻറൺ വേൾഡ് ടൂർ ഫൈനൽ ഇന്ത്യയുടെ പി.വി. സിന്ധുവിനും സമീർ വർമക്ക ും കഠിനമാവും. സീസണിന് സ്വർണത്തോടെ അന്ത്യംകുറിക്കാൻ സ്വപ്നം കാണുന്ന ഇരുവർക്കും ഗ്രൂപ് റൗണ്ടിൽ ശക്തരായ എതിരാളികളാണുള്ളത്.
കഴിഞ്ഞ തവണ വെള്ളി നേടിയ സിന്ധുവിന് ഗ്രൂപ് ‘എ’യിൽ ഒന്നാം നമ്പറുകാരി തായ് സു യിങ്, രണ്ടാം നമ്പറുകാരി അകാന യമാഗുച്ചി, 12ാം നമ്പറിലെ ഴാങ് ബിവെൻ എന്നിവരാണ് എതിരാളികൾ.
പുരുഷ വിഭാഗത്തിൽ ഗ്രൂപ് ‘ബി’യിൽ മത്സരിക്കുന്ന സമീർ വർമക്ക് ലോക ഒന്നാം നമ്പർ കെേൻറാ മൊമോട്ട, മുൻനിര സീഡുകാരായ ടോമി സുഗിറതോ, കാൻറഫൻ വാങ്ഷെറോൺ എന്നിവരാണ് എതിരാളികൾ. ബാഡ്മിൻറൺ സീസണിലെ അഭിമാന ചാമ്പ്യൻഷിപ്പായ വേൾഡ് ടൂർ ഫൈനലിൽ ആദ്യ സീഡിലെ എട്ടുപേർ മാത്രമാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.