ചാങ്സു: ചൈന ഒാപൺ ബാഡ്മിൻറൺ സിംഗ്ൾസിൽ ഇന്ത്യയുടെ പ്രതീക്ഷകൾ നിലനിർത്തി പി.വി. സിന്ധുവും കെ. ശ്രീകാന്തും ക്വാർട്ടറിൽ. വനിത സിംഗ്ൾസിൽ മൂന്നാം സീഡായ സിന്ധു തായ്ലൻഡിെൻറ ബുസാനാൻ ഒംബാംറുങ്ഫാനോട് ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷം ശക്തമായി തിരിച്ചുവന്നാണ് ജയം പിടിച്ചെടുത്തത്. സ്കോർ 21-23, 21-13, 21-18.
പുരുഷ സിംഗ്ൾസിൽ ഇന്ത്യയുടെ ഏഴാം സീഡായ ശ്രീകാന്ത് തായ്ലൻഡിെൻറ സുപ്പന്യു അവിങ്സാനോണിനെ തോൽപിച്ചു. ആദ്യ ഗെയിം അനായാസം ജയിച്ച ശ്രീകാന്തിന് രണ്ടാം ഗെയിം നഷ്ടമായി. എന്നാൽ, മൂന്നാം ഗെയിമിൽ വിജയത്തീരത്ത് തിരിച്ചെത്തി. സ്കോർ 21-12, 15-21, 24-22.
അതേസമയം, ഡബ്ൾസിലും മിക്സഡ് ഡബ്ൾസിലും ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു. ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സ്വത്വിക് സായ്രാജ് സഖ്യം പ്രീക്വാർട്ടറിൽ ചൈനയുടെ ടോപ് സ്വീഡുകളായ ഷെങ് സ്വിവെയ്-ഹുവാങ് യാഖിയോങ് സഖ്യത്തോട് തോറ്റു. ചൈനീസ് സഖ്യത്തോട് പിടിച്ചുനിൽക്കാൻ പോലുമാകാതെയായിരുന്നു ഇന്ത്യൻ കീഴടങ്ങൽ. സ്കോർ 14-21, 11-21. സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര സംഖ്യവും പുറത്തായി.
ഡെൻമാർക്കിെൻറ ആറാം സ്വീഡ് ക്രിസ്റ്റീന പെഡേഴ്സൺ-മതിയാസ് ക്രിസ്റ്റ്യൻസൺ എന്നിവരോടായിരുന്നു തോൽവി. സ്കോർ 16-21, 10-21. പുരുഷ ഡബ്ൾസിൽ മനു അത്രി-ബി. സുമീത് റെഡ്ഡി എന്നിവരും തോറ്റ് പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.