ചാങ്സു: ദശലക്ഷം ഡോളർ സമ്മാനത്തുകയുള്ള ചൈന ഒാപൺ ബാഡ്മിൻറണിൽ പി.വി. സിന്ധുവും കിടംബി ശ്രീകാന്തും ക്വാർട്ടർ ഫൈനലിൽ തോറ്റുമടങ്ങിയതോടെ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു. നിലവിലെ ചാമ്പ്യൻ ജപ്പാൻ താരമായ കെേൻറാ മൊമോട്ട, ശ്രീകാന്തിനെ നേരിട്ടുള്ള സെറ്റുകൾക്ക് (സ്കോർ 21-9, 21-11) തകർത്തുവിട്ടപ്പോൾ, 11-21, 21-11, 15-21 എന്ന സ്കോറിന് ചൈനയുടെ ലോക ആറാം നമ്പർ താരം ചെൻ യുഫിയോടായിരുന്നു സിന്ധുവിെൻറ വീഴ്ച.
ചെൻ യുഫിയോട് മുമ്പ് ആറുതവണ ഏറ്റുമുട്ടിയതിൽ നാലും ജയിച്ച റെക്കോഡുമായാണ് സിന്ധു വെള്ളിയാഴ്ച ഇറങ്ങിയത്. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയത് അടുത്ത സെറ്റിൽ തിരിച്ചുപിടിച്ചെങ്കിലും നിർണായക ഘട്ടത്തിൽ അടിയറവു പറയുകയായിരുന്നു.
ലോക രണ്ടാം നമ്പർ താരമായ മൊമോട്ടക്കെതിരെ ഒരു ഘട്ടത്തിലും പോരാട്ടം കാഴ്ചവെക്കാനാകാതെയാണ് ശ്രീകാന്ത് കീഴടങ്ങിയത്. ഒരുവർഷത്തെ വിലക്കുകഴിഞ്ഞ് അടുത്തിടെ കളത്തിലെത്തിയ മൊമോട്ടയുടെ വേഗത്തിനും കൃത്യതക്കും മുന്നിൽ ഇന്ത്യൻ താരത്തിന് മറുപടിയുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.