കിഡംബി ശ്രീകാന്തിനും ദീപിക -ജോഷ്‌ന സഖ്യത്തിനും വെള്ളി

ഗോൾഡ്കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ബാഡ്മിന്‍റൺ താരം കിഡംബി ശ്രീകാന്തിന് വെള്ളി. മലേഷ്യയുടെ മുൻ ലോക ഒന്നാം നമ്പർ താരം ലീ ചോങ്​ വെയ്​ക്കാണ് സ്വർണം. രാജീവ്​ ഒൗസേഫിനാണ് വെങ്കലം മെഡൽ. പുരുഷന്മാരിൽ ലോക ഒന്നാം നമ്പറാണ് ശ്രീകാന്ത്. പുരുഷ സിംഗ്​ൾസിൽ കിഡംബി ശ്രീകാന്ത്​ ഇംഗ്ലണ്ടി​​​ന്‍റെ മലയാളി താരമായ രാജീവ്​ ഒൗസേഫിനെ തോൽപിച്ചാണ്​ ഫൈനലിൽ പ്രവേശിച്ചത്​. വെങ്കല മെഡലിനായി മത്സരിച്ച പ്രണോയ്​ രാജീവ്​ ഒൗസേഫിനു മുന്നിൽ 2-1ന്​ തോറ്റു.

പുരുഷ ഡബ്​ൾസിൽ സാത്വിക്​ സായ്​ രാജ്​ റെഡ്​ഡി-ചിരാഗ്​ ചന്ദ്രശേഖർ വെള്ളി നേടി. ഇംഗ്ലണ്ടിന്‍റെ മാർക്കസ് എലിസ്- ക്രിസ് ലാൻഗ്രിഡ്ജ് സംഖ്യമാണ് സ്വർണം നേടിയത്. വനിതാ ഡബ്​ൾസിൽ അശ്വനി പൊന്നപ്പ-സിഖി റെഡ്ഡി സഖ്യം വെങ്കലം നേടി. 

വനിതാ സ്‌ക്വാഷ് ഡബിള്‍സിൽ ഇന്ത്യയുടെ ദീപിക പള്ളിക്കല്‍-ജോഷ്‌ന ചിന്നപ്പ സഖ്യം വെള്ളി നേടി. ന്യൂസിലന്‍ഡ് താരങ്ങളായ ജോയെല്‍ കിങ് -അമാന്‍ഡ ലാന്‍ഡേഴ്‌സ് മര്‍ഫി സഖ്യമാണ് സ്വർണം നേടിയത്. സ്‌കോര്‍: 11-9, 11-8. 

ടേബിള്‍ ടെന്നീസ് പുരുഷ സിംഗ്ള്‍സിലും മിക്‌സഡ് ഡബ്ള്‍സിലും ഇന്ത്യ വെങ്കലം നേടി. പുരുഷ സിംഗ്ള്‍സില്‍ ശരത് അജന്തയും മിക്‌സഡ് ഡബ്ള്‍സിലും ശരത് അജന്ത-മൗമ ദാസ് സഖ്യവും വെങ്കലം നേടി.

ഇതുവരെ 26 സ്വർണവും 19 വെള്ളിയും 20 വെങ്കലവും ഉൾപ്പെടെ ഇന്ത്യക്ക് 65 മെഡലുകൾ നേടിയിട്ടുണ്ട്. 195 പോയിന്‍റുമായി ആസ്ട്രേലിയ ഒന്നാം സ്ഥാനത്തും 130 പോയിന്‍റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തുമാണ്.

Tags:    
News Summary - Common Wealth Games 2018: India's Kidambi Srikanth settles for silver -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.