ന്യൂഡൽഹി: അടുത്ത മാസം നടക്കുന്ന കോമൺവെൽത്ത് ഗെയിംസിെൻറ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ കൊടിയേന്തുന്നത് ബാഡ്മിൻറൺ താരം പി.വി. സിന്ധു. ഏപ്രിൽ നാലു മുതൽ ആസ്ട്രേലിയയിലെ േഗാൾഡ് കോസ്റ്റിലാണ് കോമൺവെൽത്ത് ഗെയിംസ്. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനുമായി (െഎ.ഒ.എ) ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. ഒൗദ്യേഗിക പ്രഖ്യാപനം ഉടനുണ്ടാവും.
2016 റിയോ ഒളിമ്പിക്സിൽ ബാഡ്മിൻറൺ വെള്ളി മെഡൽ ജേതാവായ സിന്ധു, വരുന്ന ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ സ്വർണപ്രതീക്ഷയുള്ള താരമാണ്. 2014 ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ സിന്ധുവിന് മൂന്നാം സ്ഥാനമായിരുന്നു. കഴിഞ്ഞ മൂന്ന് കോമൺവെൽത്ത് ഗെയിംസിലും ഷൂട്ടിങ് താരങ്ങളാണ് ഉദ്ഘാടന ചടങ്ങിലെ ഇന്ത്യയുടെ പതാകവാഹകരായത്. 2014ൽ വിജയ് കുമാറും 2010ൽ ഇന്ത്യയുടെ ഏക ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്രയും 2006ൽ ഡബ്ൾ ട്രാപ് ഷൂട്ടർ രാജ്യവർധൻസിങ് റാത്തോഡുമായിരുന്നു പതാകവാഹകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.