ഒഡെൻസെ: ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് ഡെന്മാർക് സൂപ്പർ സീരീസ് ബാഡ്മിൻറൺ കിരീടം. ഏകപക്ഷീയമായ ഫൈനലിൽ ദക്ഷിണ കൊറിയയുടെ സീഡ് ചെയ്യപ്പെടാത്ത ലീ ഹ്യൂനിനെ നേരിട്ടുള്ള സെറ്റുകളിൽ തകർത്താണ് എട്ടാം സീഡുകാരനായ ശ്രീകാന്ത് കരിയറിലെ മൂന്നാം സൂപ്പർ സീരീസ് കിരീടമുയർത്തിയത്. സ്കോർ: 21-10, 21-5. കേവലം 25 മിനിറ്റ് മാത്രം നീണ്ട കലാശക്കളിയിൽ ശ്രീകാന്തിെൻറ ആധിപത്യമായിരുന്നു. ലോകചാമ്പ്യനും ഒന്നാം നമ്പർ താരവുമായ വിക്ടർ അക്സൽസണിനെ മലർത്തിയടിച്ചെത്തിയ ശ്രീകാന്തിെൻറ മിന്നുന്ന ഫോമിന് മുന്നിൽ ലീ ഹ്യൂനിന് പിടിച്ചുനിൽക്കാനായില്ല. :
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.