ഒഡൻസെ: ലോക മൂന്നാം നമ്പറുകാരിയായ പി.വി. സിന്ധുവിെൻറ ആദ്യ റൗണ്ടിലെ തോൽവിയുടെ സങ്കടം ഉജ്ജ്വല ജയത്തിലൂടെ കഴുകിക്കളഞ്ഞ് സൈന നെഹ്വാളിെൻറ കുതിപ്പ്. ഡെന്മാർക് ഒാപൺ ബാഡ്മിൻറൺ വനിത സിംഗ്ൾസിൽ സിന്ധുവിനെ അമേരിക്കൻ താരം ബെയ്വെൻ ഴാങ്ങാണ് ഒന്നാം റൗണ്ടിൽ അട്ടിമറിച്ചത്. തൊട്ടുപിന്നാലെ സൈന, ഹോേങ്കാങ്ങിെൻറ എൻഗാൻ യി ചുങ്ങിനെ 20-22, 21-17, 24-22 എന്ന സ്കോറിന് വീഴ്ത്തി രണ്ടാം റൗണ്ടിൽ കടന്നു. ഇൗ വർഷം രണ്ടാം തവണ സിന്ധുവുമായി ഏറ്റുമുട്ടിയ 10ാം റാങ്കുകാരി ബെയ്വാൻ 21-17, 16-21, 21-18 സ്കോറിനാണ് ടോപ് സീഡുകാരിയെ അട്ടിമറിച്ചത്.
സിന്ധുവിെൻറ തോൽവിയുടെ ഷോക്കിലായ ഇന്ത്യൻ ക്യാമ്പിെൻറ പ്രതീക്ഷകളെല്ലാം പിന്നീട് സൈന നെഹ്വാളിലായി. റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള ഹോേങ്കാങ്ങിെൻറ എൻഗാൻ യി ചുങ്ങായിരുന്നു 11ാം നമ്പറുകാരിയായ സൈനയുടെ എതിരാളി. കളി തുടങ്ങിയപ്പോൾ റാങ്കിലെ വ്യത്യാസമൊന്നും കളത്തിൽ കണ്ടില്ല. സൈനയെ വിറപ്പിച്ച താരം ആദ്യ ഗെയിമിൽ തന്നെ മുന്നേറ്റം തുടങ്ങി. വ്യക്തമായ ലീഡോടെ കുതിച്ച ഹോേങ്കാങ്ങുകാരിക്കെതിരെ പരിചയസമ്പത്തിനെ പോയൻറാക്കിമാറ്റി സൈന തിരിച്ചുവന്നു. ഇഞ്ചോടിഞ്ചായി മാറിയ ഒന്നാം ഗെയിം ടൈബ്രേക്കറിലേക്ക് നീങ്ങിയെങ്കിലും സൈനയുടെ അനാവശ്യമായ പിഴവിൽ കളി വഴുതിപ്പോയി (20-22). തുടർന്നുള്ള രണ്ടു ഗെയിമിലും സൈന തകർത്തുകളിച്ചു.
രണ്ടാം ഗെയിമിൽ തുടക്കത്തിലേ ലീഡ് പിടിച്ച സൈന വ്യക്തമായ മുൻതൂക്കത്തോടെ എതിരാളിയെ പിന്നിലാക്കി. നാലു പോയൻറ് വ്യത്യാസത്തിൽ തന്നെ ലീഡ് നിലനിർത്തിയ ഇന്ത്യക്കാരി 21-17 സ്കോറിന് ഒപ്പമെത്തി. ഇതോടെ, മൂന്നാം ഗെയിം നിർണായകമായി. 10-7ന് സൈനയാണ് കുതിച്ചത്. എന്നാൽ, ദൈർഘ്യമേറിയ റാലികളിലും സർവ്ലൈനിലെ ട്രാപ് ഷോട്ടുകളിലും സൈനയെ അടിതെറ്റിച്ച് ഹോേങ്കാങ്ങുകാരി തിരിച്ചുവന്നു. ഒപ്പത്തിനൊപ്പമായിരുന്നു മുന്നേറ്റം.
19-19ൽനിന്ന് ടൈബ്രേക്കറിലേക്ക് വഴുതി. വിജയം മാറിമറിഞ്ഞ നിമിഷങ്ങൾ. ഒടുവിൽ എതിരാളിയുടെ രണ്ടു തുടർപിഴവുകളിൽ സൈന വിജയം വരിച്ചു (24-22). രണ്ടാം റൗണ്ടിൽ ലോക രണ്ടാം നമ്പർ താരം ജപ്പാെൻറ അകാനെ യമാഗുച്ചിയാണ് സൈനയുടെ എതിരാളി. സ്പാനിഷ് താരം ബീട്രിസ് കൊറാലസിനെ തോൽപിച്ചാണ് യമാഗുച്ചിയുടെ കുതിപ്പ്. പുരുഷ സിംഗ്ൾസിൽ കെ. ശ്രീകാന്ത്, സമീർ വർമ, ബി. സായ് പ്രണീത് എന്നിവർ മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.