കോപൻഹേഗൻ: ഡെൻമാർക്ക് ഓപൺ സൂപ്പർ 750 ബാഡ്മിൻറൺ ടൂർണമെൻറിൽ ഇന്ത്യൻ പോരാട്ടം അ വസാനിച്ചു. വനിത വിഭാഗത്തിൽ പി.വി. സിന്ധുവും പുരുഷവിഭാഗത്തിൽ ബി. സായ്പ്രണീതും സെമീ ർ വെർമയും രണ്ടാം റൗണ്ടിൽ പുറത്തായി. ദക്ഷിണ കൊറിയയുടെ കൗമാര താരം ആൻ സേയങ്ങാണ് ലോക ജേത്രിയായ സിന്ധുവിനെ ഞെട്ടിച്ചത്.
17കാരിയോട് 14-21, 17-21നായിരുന്നു സിന്ധുവിെൻറ തോൽവി. ആഗസ്റ്റിൽ ലോകജേതാവായതിനു ശേഷം തുടർച്ചയായി മൂന്നാമത്തെ ടൂർണമെൻറിലാണ് സിന്ധു നേരത്തെ പുറത്താകുന്നത്.
െകാറിയ ഓപണിെൻറ ആദ്യ റൗണ്ടിൽ പുറത്തായ സിന്ധു ചൈന ഓപണിെൻറ രണ്ടാം റൗണ്ടിൽ മടങ്ങിയിരുന്നു. ദക്ഷിണ കൊറിയക്കാരിയായ കോച്ച് കിം ജി ഹ്യൂൻ വ്യക്തിപരമായ കാരണങ്ങളെത്തുടർന്ന് രാജിവെച്ച് നാട്ടിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് സിന്ധുവിെൻറ കഷ്ടകാലം തുടങ്ങിയത്.
പുരുഷ സിംഗ്ൾസിൽ ലോക ഒന്നാം നമ്പർ താരം കെേൻറാ മൊമോട്ടയോട് 6-21, 14-21ന് തോറ്റാണ് സായ്പ്രണീത് രണ്ടാം റൗണ്ടിൽ പുറത്തായത്. ഒളിമ്പിക് ചാമ്പ്യൻ ചെൻ ലോങ്ങിനോടായിരുന്നു സമീർ വർമയുടെ തോൽവി. സ്കോർ: 12-21, 10-21.
മറ്റ് രണ്ട് പ്രമുഖ താരങ്ങളായ സൈന നെഹ്വാളും കെ. ശ്രീകാന്തും ബുധനാഴ്ച ആദ്യ റൗണ്ടിൽ പുറത്തായിരുന്നു. സിംഗ്ൾസിൽ മത്സരിച്ച ഏഴിൽ ഒരാൾപോലും ക്വാർട്ടർ ഫൈനലിലെത്താതെയാണ് ഇന്ത്യ മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.