ഒഡൻസെ: ഡെന്മാർക് ഒാപൺ ബാഡ്മിൻറൺ പുരുഷ സിംഗ്ൾസ് രണ്ടാം റൗണ്ടിൽ ഇന്ത്യയുടെ കെ. ശ്രീകാന്ത്- ചൈനയുടെ ഇതിഹാസതാരം ലിൻഡാൻ പോരാട്ടം. ഏഴാം സീഡ് താരമായ ശ്രീകാന്ത് ഒന്നാം റൗണ്ടിൽ ഡെന്മാർക്കിെൻറ ഹാൻസ് ക്രിസ്റ്റ്യൻ സോൾബർഗിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ചാണ് രണ്ടാം റൗണ്ടിൽ കടന്നത്. സ്കോർ: 21-16, 21-10.
മറ്റൊരു ഇന്ത്യൻ താരം സമീർ വർമയും രണ്ടാം റൗണ്ടിൽ കടന്നു. മൂന്നാം സീഡ് ചൈനയുടെ ഷി യുഖിയെ 21-17, 21-18 സ്കോറിന് അട്ടിമറിച്ചാണ് സമീർ മുന്നേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.