റിയോ ഒളിമ്പിക്​സിന്​ പോകേണ്ടിയിരുന്നില്ല- സൈന

ഗ്ലാസ്​കോ: റിയോ ഒളിമ്പിക്​സിന്​ പ​െങ്കടുക്കേണ്ടിയിരുന്നില്ലെന്ന്​ ബാഡ്​മിൻറൺ താരം സൈന നെഹ്​വാൾ. കഴിഞ്ഞ വർഷം റിയോയിൽ നടന്ന ഒളിമ്പിക്​സിൽ ഉക്രൈൻ താരത്തോട്​ പരാജയപ്പെട്ട്​ രണ്ടാം റൗണ്ടിൽ തന്നെ സൈന പുറത്തായത്​ വാർത്തയായിരുന്നു. ലണ്ടൻ ഒളിംബ്​ക്​സിൽ സൈന വെങ്കല മെഡൽ നേടിയിരുന്നു.

താൻ റിയോ ഒളിമ്പി​ക്​സിൽ പ​െങ്കടുക്കേണ്ടിയിരുന്നില്ല. ത​​െൻറ പരിക്ക്​ ഗുരുതരമുള്ളതാണെന്ന്​ അറിയില്ലായിരുന്നു. കുടുംബവും കോച്ചും എന്നിൽ അർപ്പിച്ച വിശ്വാസമാണ്​ തകർച്ചയിൽ നിന്ന്​ തിരിച്ച്​ വരാൻ സഹായിച്ചതെന്നും സൈന പറഞ്ഞു. 

ഗ്ലാസ്​കോയിൽ നടക്കുന്ന വേൾഡ്​ ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പിൽ മെഡലുറപ്പിച്ചതിന്​ ശേഷം എൻ.ഡി.ടി.വിക്ക്​ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സൈന . ജാപ്പനീസ്​ താരം നോസോമി ഒകുഹാരയെയാണ്​ സൈന അടുത്ത റൗണ്ടിൽ നേരിടുന്നത്​.

Tags:    
News Summary - I Should Not Have Gone to Rio Olympics–Saina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.