ഗോൾഡ്കോസ്റ്റ് (ആസ്ട്രേലിയ): സുദിർമാൻ കപ്പ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ക്വാർട്ടറിൽ പുറത്ത്. പത്തു തവണ ജേതാക്കളും ടോപ് സീഡുമായ ചൈനയോട് 3-0ത്തിന് കീഴടങ്ങിയാണ് ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചത്. ആദ്യം നടന്ന മിക്സഡ് ഡബ്ൾസിൽ സാത്യസായ് റാൻകിറെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യത്തിെൻറ തോൽവിയോടെയാണ് ഇന്ത്യ തുടങ്ങിയത്. ഒന്നാം സെറ്റിൽ ജയിച്ചെങ്കിലും ചൈനയുടെ േടാപ്സീഡ് കൂട്ടിനു മുന്നിൽ ഇവർ 21-16, 13-21, 16-21 സ്കോറിന് കീഴടങ്ങി.
പുരുഷ സിംഗ്ൾസിൽ കെ. ശ്രീകാന്താണ് രണ്ടാം റൗണ്ടിൽ കളിച്ചത്. ചെൻ ലോങ് 16-21, 17-21 സ്കോറിന് അനായാസം കീഴടക്കി. പുരുഷ ഡബ്ൾസിൽ റാൻകിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ദയനീയമായി കീഴടങ്ങിയതോടെ ഇന്ത്യൻ പോരാട്ടം എളുപ്പം അവസാനിച്ചു. ടോപ് സീഡായ പി.വി. സിന്ധു വനിത സിംഗ്ൾസിൽ ഇറക്കുംമുേമ്പ ഇന്ത്യ മൂന്ന് റൗണ്ടും തോറ്റു പുറത്തായി. സെമിയിൽ ജപ്പാനാണ് ചൈനയുടെ എതിരാളി. ക്വാർട്ടറിൽ ജപ്പാൻ 3-1ന് മലേഷ്യയെ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.