ഗ്ലാസ്ഗോ: ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ കാലിടറാതെ ഇന്ത്യൻ കുതിപ്പ്. വനിത സിംഗ്ൾസിൽ ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവ് പി.വി. സിന്ധു പ്രീക്വാർട്ടറിൽ കടന്നു. പുരുഷ സിംഗ്ൾസിൽ സിംഗപ്പൂർ ഒാപൺ ചാമ്പ്യനായ ബി. സായ് പ്രണീതും 17ാം നമ്പർ താരം അജയ് ജയറാമും അനായാസ ജയത്തോടെ രണ്ടാം റൗണ്ടിൽ കടന്നു. മിക്സഡ് ഡബ്ൾസിൽ പ്രണവ് ജെറി ചോപ്ര-സിക്കി റെഡ്ഡി സഖ്യവും ജയത്തോടെ തുടങ്ങി. അതേസമയം, അശ്വിനി പൊന്നപ്പ-സുമീത് റെഡ്ഡി സഖ്യം തുടക്കത്തിലേ പുറത്തായി.
ഒന്നാം റൗണ്ടിൽ ബൈ ലഭിച്ച സിന്ധു രണ്ടാം റൗണ്ടിൽ ദക്ഷിണ കൊറിയക്കാരി കിം യോമിന്നിനെ 49 മിനിറ്റ് പോരാട്ടത്തിലൂടെ വീഴ്ത്തിയാണ് പ്രീക്വാർട്ടർ ബർത്തുറപ്പിച്ചത്. സ്കോർ: 21-16, 21-14. ഇതോടെ അഞ്ചാം തവണയും കൊറിയൻതാരവുമായി ഏറ്റുമുട്ടിയപ്പോൾ സിന്ധുവിെൻറ റെക്കോഡ് 4-1 ആയി. റഷ്യയുടെ ഇവഞ്ചനിയ കൊസ്റ്റകായ-ഹോേങ്കാങ്ങിെൻറ ച്യൂങ് ഗാൻ മത്സരത്തിലെ വിജയികളാവും പ്രീക്വാർട്ടറിൽ സിന്ധുവിെൻറ എതിരാളി.
ഹോേങ്കാങ്ങിെൻറ വെയ് നാനിനെ തോൽപിച്ചാണ് സായ് പ്രണീത് രണ്ടാം റൗണ്ടിൽ കടന്നത്. സ്കോർ: 21-18, 21-17. ആദ്യ ഗെയിമിൽ 5-9ന് പിന്നിൽ നിന്നശേഷം 14-16ലേക്ക് പൊരുതിക്കയറിയ സായ് പ്രണീത് അവസാന കുതിപ്പിലാണ് കളി പിടിച്ചത്. രണ്ടാം ഗെയിമിലും ആദ്യം പിന്നിൽനിന്ന ശേഷമായിരുന്നു സായിയുടെ ജയം.
അജയ് ജയറാം, ഒാസ്ട്രിയയുടെ ലൂക റാബറെ 21-14, 21-12 എന്ന സ്കോറിന് തോൽപിച്ച് മുന്നേറി. മറ്റൊരു വനിത സിംഗ്ൾസിൽ ദേശീയ ചാമ്പ്യൻ ഋതുപർണ ദാസ് രണ്ടാം റൗണ്ടിൽ കടന്നു. ഫിൻലൻഡുകാരി അയ്രി മികേല പരിക്കിനെ തുടർന്ന് പിൻവാങ്ങിയതോടെയാണ് ദാസിെൻറ മുന്നേറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.