മുംബൈ: ഇൻഡിഗോ വിമാനക്കമ്പനി ജീവനക്കാരനിൽനിന്ന് മോശം പെരുമാറ്റമുണ്ടായതായി ഒളിമ്പിക് മെഡൽ ജേത്രി പി.വി. സിന്ധുവിെൻറ പരാതി. ഹൈദരാബാദിൽനിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ഗ്രൗണ്ട് സ്റ്റാഫ് സ്കിപ്പർ അജിതേഷിൽനിന്നാണ് മോശം പെരുമാറ്റമുണ്ടായതെന്ന് സിന്ധു ട്വീറ്റ് ചെയ്തു.
ശനിയാഴ്ചത്തെ ഹൈദരാബാദ്- മുംബൈ 6E 608 ഫ്ലൈറ്റിലാണ് സംഭവം. റാക്കറ്റുകൾ ഉള്ളതിനാൽ തെൻറ ബാഗേജ് ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്ന് പറഞ്ഞപ്പോഴാണ് അജിതേഷ് മോശമായി പെരുമാറിയതെന്നും ഇതുകണ്ട് യാത്രക്കാരനോട് നന്നായി പെരുമാറണമെന്ന് പറഞ്ഞ എയർ ഹോസ്റ്റസ് അഷിമയോടും ഗ്രൗണ്ട് സ്റ്റാഫ് സ്കിപ്പർ മോശമായിത്തന്നെ സംസാരിച്ചത് തന്നെ ഞെട്ടിച്ചുവെന്നും സിന്ധു ട്വീറ്റിൽ വ്യക്തമാക്കി.
എന്നാൽ, അനുവദിച്ചതിൽ കൂടുതൽ വലുപ്പമുള്ള ബാഗുമായാണ് സിന്ധു യാത്രക്കെത്തിയതെന്നും ബാഗേജ് കാർഗോയിലേക്ക് മാറ്റുമെന്ന് പറയുക മാത്രമാണ് ജീവനക്കാരൻ ചെയ്തതെന്നും ഇൻഡിഗോ ട്വീറ്റ് ചെയ്തു. ഇത്തരത്തിലുള്ള ബാഗ് ഒാവർഹെഡ് ബിന്നിൽ െവച്ചാൽ മറ്റുള്ള യാത്രക്കാർക്ക് അസൗകര്യമാകും. താഴെ വീണ് അപകടത്തിനും സാധ്യതയുണ്ടെന്ന് വിമാനക്കമ്പനി ചൂണ്ടിക്കാട്ടി. സിന്ധുവിനോട് ഇക്കാര്യം ശാന്തനായാണ് ജീവനക്കാരൻ പറഞ്ഞത്. ഇതിനിടെ, സിന്ധുവിെൻറ മാനേജർ ചോദ്യങ്ങൾ ചോദിച്ച് കുഴക്കി. ഒടുവിൽ ബാഗ് കാർഗോയിലേക്ക് മാറ്റാൻ ഇരുവരും സമ്മതിക്കുകയും ചെയ്തു. മുംബൈയിൽ ഇറങ്ങിയപ്പോൾ ബാഗ് തിരിച്ചേൽപിച്ചതായും വിമാനക്കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.