ടോക്യോ: ജപ്പാൻ ഒാപൺ ബാഡ്മിൻറണിൽ പി.വി. സിന്ധുവും ബി. സായ് പ്രണീതും ക്വാർട്ടറിലേക ്ക് മുന്നേറിയപ്പോൾ മലയാളി താരം എച്ച്.എസ്. പ്രണോയിയുടെ അട്ടിമറികുതിപ്പിന് അന്ത്യമായി. അഞ്ചാം സീഡായ സിന്ധു ജപ്പാെൻറ അയാ ഒഹോരിയോട് ഒരു സെറ്റിന് പിന്നിട്ടുനിന്നശേഷമാണ് ജയിച്ചുകയറിയത്. സ്കോർ: 11-21, 21-10, 21-13. പുരുഷ സിംഗ്ൾസിൽ ജപ്പാെൻറ കാൻറ സുനെയാമയെ 21-13, 21-16ന് തോൽപിച്ചാണ് സായ്പ്രണീത് ക്വാർട്ടർ ബെർത്ത് സ്വന്തമാക്കിയത്.
ഇന്ത്യയുടെ മുൻ ലോക ഒന്നാം നമ്പർതാരം കിഡംബി ശ്രീകാന്തിനെ അട്ടിമറിച്ചെത്തിയ പ്രണോയിക്ക് ഡെന്മാർക്കിെൻറ റാസ്മസ് ഗെമ്കേയുടെ മുന്നിൽ അടിപതറി (9-21, 15-21). ചെൻ സിയാവോ (ചൈന) x അകാനെ യമാഗുച്ചി (ജപ്പാൻ) മത്സര വിജയികളുമായാണ് സിന്ധുവിെൻറ അടുത്ത മത്സരം. ഇന്തോനേഷ്യയുടെ ടോമി സുഗിയാർതോയാണ് സായ്പ്രണീതിെൻറ അടുത്ത എതിരാളി.
പുരുഷ ഡബ്ൾസിൽ സാത്വിക് സായ്രാജ് രാങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ക്വാർട്ടറിലെത്തി. ചൈനയുടെ കായ് സിയാങ്-ചെങ് ലിയു ജോടിയെ 15-2, 21-11, 21-19 തോൽപിച്ചു. മിക്സഡ് ഡബ്ൾസിൽ രാങ്കി റെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യം രണ്ടാം റൗണ്ടിൽ തോറ്റുപുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.