ജപ്പാൻ ഒാപൺ: സിന്ധു, ശ്രീകാന്ത്​, പ്രണോയ്​ രണ്ടാം റൗണ്ടിൽ

ടോക്യോ: ജപ്പാൻ ഒാപണിൽ ഇന്ത്യൻ ടോപ്​ സീഡുകളായ പി.വി. സിന്ധു,​ കെ. ശ്രീകാന്ത്​, എച്ച്​.എസ്.​ പ്രണോയ്​ എന്നിവർക്ക്​ ജയത്തോടെ തുടക്കം. ചൊവ്വാഴ്​ച തുടങ്ങിയ ടൂർണമ​​െൻറിൽ ഏഷ്യൻ ഗെയിംസിലെ രണ്ടാം സ്​ഥാനക്കാരി സിന്ധു 21-17, 7-21, 21-13ന്​ ജപ്പാൻകാരി സയാക തകാഹാഷിയെ തോൽപിച്ചു.

ചൈനയുടെ ഫാൻജി ഗാവോയാണ്​ അടുത്ത മത്സരത്തിൽ സിന്ധുവി​​​െൻറ എതിരാളി. ഇന്ത്യൻ താരം വൈഷ്​ണവി റെഡ്​ഡിയെ 21-10-21-8ന്​ തോൽപിച്ചാണ്​ ചൈനീസ്​ താരം രണ്ടാം റൗണ്ടിലെത്തിയത്​. പുരുഷ സിംഗ്​ൾസിൽ പ്രണോയ്​ ഏഷ്യൻ ഗെയിംസ്​ സ്വർണമെഡൽ ജേതാവും ഇന്തോനേഷ്യയുടെ പ്രധാന താരവുമായ ജോനാഥൻ ക്രൈസ്​റ്റിനെ തകർത്താണ്​ രണ്ടാം റൗണ്ടിലേക്ക്​ മുന്നേറിയത്​. സ്​കോർ: 21-18, 21-17.

മറ്റൊരു ഇന്തോനേഷ്യൻ താരം ആൻ​റണി സിൻസുക ഗിൻറിങ്ങിനെതിരെയാണ്​ പ്രണോയുടെ അടുത്ത പോരാട്ടം. അതേസമയം, ശ്രീകാന്ത്​ ചൈനയുടെ യുക്​സിയാങ്​ ഹുവാങ്ങിനെ 21-13, 21-15 സ്​കോറുകൾക്ക്​ തോൽപിച്ചാണ്​ രണ്ടാം റൗണ്ടിൽ കടന്നത്​. ഹോ​​ം​േങ്കാങ്ങി​​​െൻറ വിൻസ​​െൻറ്​ വോങ്​ വിങ്ങാണ്​ ശ്രീകാന്തി​​​െൻറ അടുത്ത എതിരാളി. മറ്റൊരു ഇന്ത്യൻ താരമായ സമീർ വർമ ആദ്യ റൗണ്ടിൽ തന്നെ തോറ്റുപുറത്തായി.

Tags:    
News Summary - japan open- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.