കൊച്ചി: അടുത്ത മാസം ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിൻറൺ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മൂന്നു മലയാളി താരങ്ങള്‍ ഇടംനേടി. ജൂലൈ 14 മുതല്‍ 22 വരെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിനുള്ള 12 അംഗ ആണ്‍കുട്ടികളുടെ ടീമില്‍ കിരണ്‍ ജോര്‍ജ് (കൊച്ചി), എഡ്വിന് ജോയ് (കോഴിക്കോട്) പത്തംഗ പെണ്‍കുട്ടികളുടെ ടീമില്‍ നഫീസ സാറ സിറാജ് (കോഴിക്കോട്) എന്നിവരാണ് ഇടംപിടിച്ചത്.
ആണ്‍കുട്ടികളുടെ ടീമിനെ ലോക പത്താം നമ്പര്‍ താരം ലക്ഷ്യ സെന്നും പെണ്‍കുട്ടികളുടെ നാലാം നമ്പര്‍ താരം വൈഷ്ണവി ജക്കാ റെഡ്ഡിയുമാണ് നയിക്കുക. മിക്സഡ്, സിംഗിള്‍സ് വിഭാഗങ്ങളിലായാണ് ചാമ്പ്യന്‍ഷിപ്. 25 മുതല്‍ ബംഗളൂരില്‍ നടക്കുന്ന പ്രത്യേക പരിശീലനത്തിനുശേഷം ജൂലൈ 11ന് ടീം ജക്കാര്‍ത്തയിലേക്ക് യാത്ര തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.