ന്യൂഡൽഹി: ഉജ്ജ്വല പ്രകടനവുമായി തുടർച്ചയായി രണ്ടു സൂപ്പർ സീരീസ് കിരീടങ്ങൾ സ്വന്തമാക്കിയ ഇന്ത്യയുടെ കിടംബി ശ്രീകാന്തിന് ലോക റാങ്കിങ്ങിൽ മുന്നേറ്റം. 11ാം റാങ്കിലായിരുന്ന ഇന്ത്യൻ താരം പുതിയ പട്ടികയിൽ 58,583 പോയൻറുമായി എട്ടാമതാണ്. സായ് പ്രണീത് (15), അജയ് ജയറാം (16) എന്നിവരാണ് ആദ്യ 20ലുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ. ഇന്തോനേഷ്യൻ ഒാപണിലെ തകർപ്പൻ പ്രകടനവുമായി 21ാം റാങ്കിലേക്കുയർന്നിരുന്ന മലയാളി ഷട്ട്ലർ എച്ച്.എസ്. പ്രണോയ് ആസ്ട്രേലിയൻ ഒാപണിലെ ആദ്യ റൗണ്ട് പരാജയത്തോടെ രണ്ടു റാങ്ക് പിറകോട്ടിറങ്ങി 23ാമതായി. വനിതകളിൽ പി.വി. സിന്ധു അഞ്ചാം റാങ്കിലും സൈന നെഹ്വാൾ 15ാമതുമാണ്.
പുരുഷന്മാരിൽ ദക്ഷിണ കൊറിയയുടെ സൺ വാൻ ഹോ, മലേഷ്യയുടെ ലീ ചോങ് വെയ്, ഡെന്മാർക്കിെൻറ വിക്ടർ അക്സൽസൺ, വനിതകളിൽ തായ്പേയിയുടെ തായ് സൂ യിങ്, ജപ്പാെൻറ അകാനെ യമഗൂച്ചി, ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യൂൻ എന്നിവരാണ് ആദ്യ മൂന്നു റാങ്കുകളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.