സോൾ: ഗ്ലാസ്ഗോയിലെ ലോക ചാമ്പ്യൻഷിപ് കലാശപ്പോരാട്ടത്തിെൻറ ചൂടാറുംമുമ്പ് വീണ്ടും പി.വി. സിന്ധുവും നൊസോമി ഒകുഹരയും മുഖാമുഖം. കൊറിയ ഒാപൺ സൂപ്പർ സീരീസ് ബാഡ്മിൻറൺ വനിതാ സിംഗ്ൾസ് ഫൈനൽ ഗ്ലാസ്ഗോ റീമാച്ച് ആവുേമ്പാൾ കണക്കുതീർക്കാൻ അവസരം കാത്ത് സിന്ധു.
ശനിയാഴ്ച നടന്ന സെമിയിൽ ചൈനയുടെ ഹി ബിങ്ജിയാവോയെ മൂന്ന് ഗെയിം മത്സരത്തിൽ വീഴ്ത്തിയാണ് സിന്ധു ഫൈനലിൽ കടന്നത്. സ്കോർ 21-10, 17-21, 21-16. സെമിയിൽ ഏഴാം സീഡ് താരമായ ചൈനക്കാരിക്കെതിരെ കഴിഞ്ഞ ഏപ്രിലിൽ ഏഷ്യൻ ചാമ്പ്യൻഷിപ് ക്വാർട്ടർ ഫൈനൽ തോൽവിയുടെ കണക്കുമായാണ് സിന്ധു ഇറങ്ങിയത്.
എന്നാൽ, ആദ്യ ഗെയിമിൽതന്നെ എതിരാളിയെ ബഹുദൂരം പിന്നിലാക്കി സിന്ധു കോർട്ടിൽ മേധാവിത്വം സ്ഥാപിച്ചു. ഹി ബിങ്ജിയാവോ ആവർത്തിച്ച് പിഴവുകൾ വരുത്തിയപ്പോൾ ക്രോസ്കോർട്ട് ഷോട്ടുകളുമായി സിന്ധു ആദ്യ ഗെയിം എളുപ്പം പിടിച്ചു. പക്ഷേ, രണ്ടാം ഗെയിം അത്ര അനായാസമായില്ല. തുടക്കത്തിലേ ഒപ്പത്തിനൊപ്പം മുന്നേറിയ ഹി ബിങ്ജിയാവോ 15-15ൽ നിന്ന് ലീഡ് പിടിച്ചുകയറി.
ഒടുവിൽ നാല് പോയൻറ് വ്യത്യാസത്തിൽ ഗെയിം ജയിച്ച് അവസാന പോരാട്ടം ‘ഫൈനൽ’ ആക്കി മാറ്റി. ദൈർഘ്യമേറിയ റാലികളും നെറ്റ് ഷോട്ടുകളുമായി ഇരുവരും കോർട്ടിൽ ഒാടിക്കളിച്ചു. തുടക്കത്തിൽ സിന്ധു നേടിയ ലീഡ് 9-9ൽ പിടിച്ചുകെട്ടിയ ഹി ബിങ്ജിയോ കളി കൂടുതൽ സമ്മർദത്തിലാക്കി. എന്നാൽ, എതിരാളിയുടെ ശക്തമായ രണ്ട് സ്മാഷിലൂടെ പോയൻറ് വാരിയ സിന്ധു മൂന്നാം ഗെയിമിൽ വ്യക്തമായ ലീഡ് പിടിച്ച് കളി ജയിച്ചു.
ജപ്പാൻ താരങ്ങളുടെ ബലപരീക്ഷണമായ രണ്ടാം സെമിയിൽ രണ്ടാം നമ്പർ താരം അകാനെ യമാഗുചിഗെ വീഴ്ത്തിയാണ് ഒകുഹര ഫൈനലിൽ കടന്നത്. സ്കോർ 21-17, 21-18.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.