മഡ്രിഡ്: പുൽകോർട്ടിലും ഹാർഡ്കോർട്ടിലും ഇനിയും കിരീടം സ്വപ്നംകാണുന്ന റോജർ ഫെഡറർ, കളിമൺ കോർട്ടിലെ പരീക്ഷണത്തിനില്ല. അഞ്ചു വർഷത്തെ കാത്തിരിപ്പിനുശേഷം കഴിഞ്ഞ ആസ്ട്രേലിയൻ ഒാപണിലൂടെ വീണ്ടും ഗ്രാൻഡ്സ്ലാമിെൻറ അഴകിലേക്ക് ഉയർന്ന ഫെഡ് എക്സ്പ്രസ് ഫ്രഞ്ച് ഒാപണിൽനിന്ന് പിൻവാങ്ങി. ഇൗമാസം 28ന് ആരംഭിക്കാനിരിക്കെയാണ് നിലവിലെ അഞ്ചാം റാങ്കുകാരൻകൂടിയായ ഫെഡററുടെ പിന്മാറ്റം. കഴിഞ്ഞ ഏപ്രിൽ രണ്ടിന് മിയാമി ഒാപൺ കിരീടം ചൂടിയതിനു പിന്നാലെ ഫ്രഞ്ച് ഒാപണിൽ കളിക്കില്ലെന്ന് സൂചന നൽകിയിരുന്നു. ജൂണിൽ ഹാർഡ്-ഗ്രാസ് കോർട്ടിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു താരത്തിെൻറ വാക്കുകൾ.
1999 മുതൽ ഫ്രഞ്ച് ഒാപണിലെ സ്ഥിരസാന്നിധ്യമായ ഫെഡറർ കഴിഞ്ഞ വർഷം മാത്രമാണ് പിന്മാറിയത്. പരിക്കിനെ തുടർന്നായിരുന്നു ഇത്. 2009ൽ കളിമൺ കോർട്ടിൽ കിരീടമണിഞ്ഞ താരം നാലു തവണ റണ്ണർഅപ്പായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.