തിരുവനന്തപുരം: അർജുന അവാര്‍ഡിനുള്ള ശിപാർശപട്ടികയിൽ നിന്നും ഇത്തവണയും ഒഴിവാക്കിയതിലെ അസംതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ബാഡ്മിൻറൻ താരം എച്ച്.എസ്. പ്രണോയ്. ട്വിറ്ററിലൂടെയാണ് തുടർച്ചയായി തഴയപ്പെടുന്നതിലെ അതൃപ്തിയും പ്രതിഷേധവും അദ്ദേഹം പ്രകടിപ്പിച്ചത്.
കഴിഞ്ഞ അഞ്ച് വർഷമായി താൻ മികച്ച ഫോമിലാണെന്നും അത്രയും ഫോമില്ലാത്തവരെയാണ് അർജുന അവാർഡിനായി പരിഗണിച്ചതെന്നുമാണ് പ്രണോയിെൻറ പക്ഷം.
അർജുന പുരസ്കാരങ്ങള്‍ക്ക് നാമനിര്‍ദേശം ചെയ്യാനുള്ള മാനദണ്ഡങ്ങളെ ചോദ്യംചെയ്യുന്നതാണ് പ്രണോയിയുടെ ട്വീറ്റ്. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിയവരെ പരിഗണിക്കാതെ രാജ്യത്തിനായി ഒന്നും നേടാത്തവരെയാണ് ബാഡ്മിൻറൻ അസോസിയേഷന് ശിപാര്‍ശ ചെയ്തതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ വര്‍ഷവും പ്രണോയിയുടെ പേര് നാമനിര്‍ദേശം ചെയ്തിരുന്നില്ല. ഇതിനെതിരെയും പ്രണോയ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞവർഷത്തെ ട്വീറ്റും പ്രണോയ് പ്രൊഫൈലില്‍ പിന് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.