ബാേങ്കാക്: തായ്ലൻഡ് ഒാപൺ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് ഫൈനലിൽ കാലിടറി. കലാശക്കളിയിൽ ജപ്പാെൻറ നൊസോമി ഒകുഹാരയാണ് നേരിട്ടുള്ള സെറ്റുകളിൽ സിന്ധുവിനെ തകർത്തത്. സ്കോർ: 21-15, 21-18.
മികച്ച റാലികളുമായി ലോക ഒമ്പതാം നമ്പർ ഒകുഹാര കളംനിറഞ്ഞപ്പോൾ മൂന്നാം നമ്പർ താരവും രണ്ടാം സീഡുമായ സിന്ധുവിന് സ്ഥിരതയുള്ള കളി പുറത്തെടുക്കാനായില്ല. ഇതോടെ സിന്ധുവുമായുള്ള മത്സരങ്ങളിൽ ഒകുഹാരക്ക് 6-5 മുൻതൂക്കമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.