ഷാങ്സു (ചൈന): നിലവിലെ ലോക ചാമ്പ്യൻ പി.വി. സിന്ധു ചൈന ഒാപൺ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പി െൻറ പ്രീക്വാർട്ടറിൽ തോറ്റു പുറത്തായി. സമീപകാലത്ത് മിന്നുന്ന ഫോമിൽ കളിക്കുന്ന ഇന് ത്യൻ താരം പ്രീക്വാർട്ടറിൽ തായ്ലൻഡിെൻറ പൊൻപാവി ചൊചുവോങ്ങിനോട് മൂന്നു ഗെയിം ന ീണ്ട പോരാട്ടത്തിൽ കീഴടങ്ങുകയായിരുന്നു. സ്കോർ: 12-21, 21-13, 21-19.
ഇതിനുമുമ്പ് തായ്ലൻഡ ുകാരിക്കെതിരെ കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച സിന്ധു ആദ്യ ഗെയിമിൽ 19-10ന് മുന്നിലെത്തി അനായാസം ഗെയിം സ്വന്തമാക്കുകയായിരുന്നു. രണ്ടാം ഗെയിമിൽ ചൊചുവോങ് 5-1െൻറ ലീഡ് നേടി. സിന്ധു 7-9ന് ഒപ്പം പിടിച്ചെങ്കിലും തുടെര ആറു പോയൻറുകൾ നേടിയ എതിരാളി 15-7െൻറ മുൻതൂക്കം േനടിയ ശേഷം ഗെയിം സ്വന്തമാക്കുകയായിരുന്നു.
മൂന്നാം ഗെയിമിൽ 11-7െൻറ ലീഡ് നേടിയ സിന്ധു ജയത്തിലേക്കെന്ന തോന്നലിലായിരുന്നു. 19-15ന് സിന്ധു മുന്നിട്ടുനിൽക്കെ, ശക്തമായി തിരിച്ചുവന്ന ചൊചുവോങ് തുടരെ ആറു പോയൻറുകൾ നേടി ഗെയിമും മത്സരവും തെൻറ വരുതിയിലാക്കി.
സിന്ധുവിന് കെ.ഒ.എ 10 ലക്ഷം നൽകും
തിരുവനന്തപുരം: ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ് വനിത സിംഗിൾസ് കിരീടജേതാവ് പി.വി. സിന്ധുവിന് കേരള ഒളിമ്പിക് അസോസിയേഷൻ 10 ലക്ഷം രൂപ കാഷ് അവാർഡ് നൽകും. ഒക്ടോബർ ഒമ്പതിന് ഉച്ചക്ക് 3.30ന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കുമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ ഓണററി സെക്രട്ടറി എസ്. രാജീവ്, പ്രസിഡൻറ് വി. സുനിൽകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സിന്ധുവിനെ സെൻട്രൽ സ്റ്റേഡിയത്തിൽനിന്ന് തുറന്ന ജീപ്പിൽ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആനയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.