ന്യൂഡൽഹി: ബാഡ്മിൻറണിൽ തുടരെ വൻ ജയങ്ങളുമായി രാജ്യത്തിെൻറ യശസ്സുയർത്തിയ ലോക രണ്ടാം നമ്പർ താരം പി.വി. സിന്ധുവിനെ പത്മഭൂഷൺ പുരസ്കാരത്തിന് നാമനിർദേശം ചെയ്തു. റിയോ ഒളിമ്പിക്സിൽ വെള്ളി നേടുകയും ഗ്ലാസ്ഗോയിൽ സമാപിച്ച ലോക ചാമ്പ്യൻഷിപ്പിൽ രണ്ടാമതാകുകയും ചെയ്ത സിന്ധു അടുത്തിടെ െകാറിയൻ ഒാപൺ സൂപ്പർ സീരീസ് ബാഡ്മിൻറണിൽ കിരീടവും സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കായിക മന്ത്രാലയം 22കാരിയെ ഏറ്റവും വലിയ മൂന്നാമത്തെ ദേശീയ സിവിലിയൻ ബഹുമതിക്ക് ശിപാർശ ചെയ്തത്. ദേശീയ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിക്ക് മാത്രമാണ് കായിക രംഗത്ത് നേരത്തേ ഇൗ പുരസ്കാരം സമ്മാനിക്കപ്പെട്ടത്.
പുരസ്കാരത്തിന് ശിപാർശ ചെയ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്നും മന്ത്രാലയത്തോടും കേന്ദ്ര സർക്കാറിനോടും നന്ദിയുണ്ടെന്നും സിന്ധു പറഞ്ഞു. 2015ൽ ഇവർക്ക് പത്മശ്രീ സമ്മാനിക്കപ്പെട്ടിട്ടുണ്ട്. ഗ്ലാസ്ഗോയിൽ ലോക ചാമ്പ്യൻഷിപ് ഫൈനലിൽ മാരത്തൺ പോരാട്ടത്തിൽ ജപ്പാൻ താരം നൊസോമി ഒകുഹാരയോട് പരാജയപ്പെട്ട സിന്ധു തൊട്ടുപിറകെ കൊറിയൻ ഒാപണിൽ തകർപ്പൻ വിജയവുമായി പ്രതികാരം വീട്ടിയിരുന്നു. അടുത്തിടെ നടന്ന ജപ്പാൻ ഒാപണിൽ പക്ഷേ, ഒകുഹാരയോട് അവർ വീണ്ടും പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.