ന്യൂഡൽഹി: രണ്ട് വട്ടം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ലോക ചാമ്പ്യൻഷിപ്പ് കിരീടം കഴിഞ്ഞ വർഷം ബേസലിൽ കൈപ്പിടിയിലൊതുക്കി പി.വി. സിന്ധു തെൻറ ‘ൈഫനൽേഫാബിയ’ കാറ്റിൽ പറത്തിയിരുന്നു. എങ്ങനെയാണ് ഫെനൽ സമ്മർദ്ദം മ റികടന്നതെന്നും ‘സിൽവർ സിന്ധു’ എങ്ങനെയാണ് ‘സ്വർണ സിന്ധു’ ആയതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഹൈദരാബാദുകാരി.
‘സെമിഫൈനലിലും ഫൈനലിലുമെത്തുന്നത് അത്ര എളുപ്പമല്ല. എന്നാൽ അത് ജനങ്ങൾക്കറിയില്ലല്ലോ. ഏതൊരു തോൽവിക്ക്ശേഷവും ഇപ്രാവശ്യം എനിക്ക് നേടാനാകുമെന്ന് മനസിലുറപ്പിക്കും ആളുകളുടെ വിമർശനം നമ്മൾ മുഖവിലക്കെടുക്കേണ്ട കാര്യമില്ലല്ലോ. തിരിച്ചുവരിക, പിഴവുകൾ തിരുത്തുക, മുന്നേറുക ’ ക്രിക്കറ്റ്താരങ്ങളായ സ്മൃതി മന്ദാനയും ജെമീമ റോഡ്രിഗസും പങ്കെടുത്ത ‘ഡബ്ൾ ട്രബ്ൾ’ ടോക്ഷോയിൽ സിന്ധു പറഞ്ഞു.
‘കഴിഞ്ഞ വർഷം എെൻറ മുന്നാമത്തെ ലോക ചാമ്പ്യൻഷിപ്പ് ഫൈനലായിരുന്നു. രണ്ട് തവണ ഞാൻ വെങ്കലവും നേടി. എന്ത്വില കൊടുത്തും ഇത്തവണ ജയിക്കണമെന്നായിരുന്നുമനസിൽ. അവൾ വീണ്ടും ഫൈനൽ തോറ്റുവെന്ന് ആളുകളെക്കൊണ്ട്പറയാൻ താൽപര്യമില്ലായിരുന്നു. എന്തുസംഭവിച്ചാലും പ്രശ്നമില്ലെന്ന് ചിന്തിച്ച് 100 ശതമാനവും കളിയിൽ അർപ്പിച്ചു. എനിക്ക് കിരീടം നേടണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആളുകൾ എന്നെ സിൽവർ സിന്ധുവെന്ന് വിളിക്കാറുണ്ട്. ചിലപ്പോൾ അതാണ് എെൻറ മനസിലേക്ക് വരാറ്’- സിന്ധു പറഞ്ഞു.
ജപ്പാനീസ് താരം നൊസോമി ഒകുഹാരയെ 21-7, 21-7ന് തോൽപിച്ചാണ് സിന്ധു ആദ്യമായി ലോക കിരീടത്തിൽ മുത്തമിടുന്ന ഇന്ത്യൻ താരമായി മാറിയത്.
2012ലെ ചൈനീസ് ഓപൺ സൂപ്പർ സീരീസ് ചാമ്പ്യൻഷിപ്പിൽ ആതിഥേയരുടെ ഒളിമ്പിക് ജേതാവായിരുന്ന ലി ഷൂറൂയിയെ പരാജയപ്പെടുത്തിയതാണ് തെൻറ കരിയറിൽ വഴിത്തിരിവായതെന്ന് സിന്ധുപറഞ്ഞു. തെൻറ കഴിവിെൻറ പരമാവധി നൽകണമെന്ന ലക്ഷ്യവുമായാണ് ആദ്യ ഒളിമ്പിക്സിനായി റിയോയിലേക്ക് പറന്നതെന്നും എന്നാൽ വെള്ളി നേടാനാകുമെന്ന് കരുതിയതല്ലെന്നും സിന്ധു കൂട്ടിച്ചേർത്തു. സ്പെയിനിെൻറ കരോലിന മരിനോടായിരുന്നു അന്ന് കലാശക്കളിയിൽ സിന്ധു മുട്ട്മടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.