കൊച്ചി: കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സമാപിച്ച ലോക സീനിയര്‍ ബാഡ്മിൻറണ്‍ ചാമ്പ്യന്‍ഷിപ്പിൽ 35 വയസ്സിന് മുകളിലുള്ളവരുടെ ഡബിള്‍സില്‍ ടൂർണമെൻറിലെ ഒന്നാം സീഡും മലയാളി ജോഡികളുമായ സനേവ് തോമസ്-രൂപേഷ് കുമാര്‍ സഖ്യത്തിന് കിരീടം. ഫൈനലിൽ മലയാളി താരം വി. ദിജു-ജെ.ബി.എസ് വിദ്യാധര്‍ രണ്ടാം സീഡ് സഖ്യത്തെ 21-12, 17-21 എന്ന സ്കോറിനാണ് സനേവ്-രൂപേഷ് സഖ്യം പരാജയപ്പെടുത്തിയത്. ചാമ്പ്യന്‍ഷിപ്പിൽ ആദ്യമായാണ് ഫൈനലിൽ രണ്ട് ഇന്ത്യൻ ടീമുകൾ ഏറ്റുമുട്ടിയത്. ഇരു ടീമുകളുടെയും ലോക ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മെഡല്‍ നേട്ടവുമാണ്.
ഇന്ത്യന്‍ താരങ്ങള്‍ ഒരു സ്വര്‍ണവും നാലു വെള്ളിയും 16 വെങ്കലവുമടക്കം 21 മെഡലുകളാണ് വാരിക്കൂട്ടിയത്. 45 വയസ്സിന് മുകളിലുള്ള പുരുഷന്മാരുടെ ഡബിള്‍സില്‍ ശ്രീകാന്ത് ഭാസി--നവ്ദീപ് സിങ് സഖ്യം വെള്ളി നേടി. ഫൈനലില്‍ രണ്ടാം സീഡും തായ്ലൻഡ് ജോഡിയുമായ ചറ്റ്ചായി ബുന്മീ--വിറ്റായ പനമോച്ചായി ടീമിനോട് 18-21, 21-18, 15-21 എന്ന സ്കോറിനായിരുന്നു തോല്‍വി. 40 വയസ്സിന് മുകളിലുള്ളവരുടെ സിംഗിൾസിൽ ഇന്ത്യയുടെ കെ.എ. അനീഷ് ജപ്പാെൻറ ഹോസ്മാരി ഫുജിമോട്ടോയോട് തോറ്റു. സ്കോർ: 21-4, 21-9. 55 വയസ്സിന് മുകളിലുള്ളവരുടെ സിംഗിള്‍സിലും ഇന്ത്യക്ക് ജയിക്കാനായില്ല. ഇന്ത്യയുടെ ബസന്ത് കുമാര്‍ സോണി 21--10, 21-6 എന്ന സ്കോറിനാണ് തോറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.