ഇ​ന്ത്യ​ൻ സൂ​പ്പ​ർ സീ​രീ​സ്​ ബാ​ഡ്​​മി​ൻ​റ​ൺ: സി​ന്ധു​ x ക​രോ​ലി​ന ഫൈ​ന​ൽ

ന്യൂഡൽഹി: ഒളിമ്പിക്സ് സ്വർണനഷ്ടത്തിെൻറ കണക്കുതീർക്കാൻ പി.വി. സിന്ധുവിന് സുവർണാവസരം. അതും സ്വന്തം നാട്ടുകാർക്ക് മുന്നിൽതന്നെ. ഇന്ത്യൻ സൂപ്പർ സീരീസ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ് വനിതകളുടെ ഫൈനലിൽ കടന്ന സിന്ധുവിന് എതിരാളി ഒളിമ്പിക്സ് ഫൈനലിൽ തന്നെ വീഴ്ത്തിയ സ്പെയിനിെൻറ കരോലിന മരിൻ. ക്വാർട്ടർ ഫൈനലിൽ സൈന നെഹ്വാളിനെ തോൽപിച്ച സിന്ധു, സെമിയിൽ ലോക രണ്ടാം നമ്പർ താരം ദക്ഷിണ കൊറിയയുടെ സുങ് ജി യുനിനെ മൂന്ന് സെറ്റ് പോരാട്ടത്തിൽ കീഴടക്കിയാണ് മുന്നേറിയത്. സ്കോർ: 21-18, 14-21, 21-14. രണ്ടാം സെമിയിൽ കരോലിന ജപ്പാെൻറ അകാനെ യാമാഗുച്ചിയെ 21-16, 21-14 സ്കോറിന് തോൽപിച്ചു. രണ്ടു തവണ ലോകകിരീടവും ഒരു ഒളിമ്പിക്സ് സ്വർണവും നേടിയ മരിൻ അനായാസമായിരുന്നു എതിരാളിയെ വീഴ്ത്തിയത്. 

റിയോ ഒളിമ്പിക്സ് ൈഫനലിലെ തോൽവിക്കുശേഷം കരോലിനയുമായി ദുൈബയിൽ ഏറ്റുമുട്ടിയപ്പോൾ സിന്ധുവിനായിരുന്നു ജയം. പക്ഷേ, ഒമ്പതു തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ അഞ്ചു ജയം കരോലിനക്കും നാലു ജയം സിന്ധുവിനുമായിരുന്നു. എന്നാൽ, റിയോക്കുശേഷം ആദ്യമാണ് ഒരു ഫൈനലിൽ ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയുണ്ട്. സ്വന്തം ആരാധകരുടെ ആർപ്പുവിളികൾക്ക് നടുവിൽ ആത്മവിശ്വാസത്തോടെ കളിക്കാമെന്ന പ്രതീക്ഷയിലാണ് സിന്ധു. 
Tags:    
News Summary - Sindhu enters final, sets up title date with Marin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.