ലണ്ടൻ: ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ വിജയ-പരാജയം നുണഞ്ഞ് ഇന്ത്യൻ താരങ്ങൾ. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വിജയം നേടി പി.വി. സിന്ധുവും ഏകപക്ഷീയമായ മത്സരം സ്വന്തമാക്കി കിടുംബി ശ്രീകാന്തും ക്വാർട്ടറിലേക്ക് കുതിച്ചു. അതേസമയം, എതിരില്ലാത്ത രണ്ട് ഗെയിമുകൾക്ക് തോറ്റ് അജയ് ജയറാം പ്രീക്വാർട്ടറിൽ പുറത്തായി.
മൂന്ന് ഗെയിം നീണ്ട ആവേശപ്പോരിനൊടുവിലാണ് ഹോേങ്കാങ്ങിെൻറ ചിയൂങ് ഗാൻ യിയെ സിന്ധു മറികടന്നത് (സ്കോർ: 19-21, 23-21, 21-17). ഇഞ്ചോടിഞ്ച് മത്സരം നടന്നത് രണ്ടാം ഗെയിമിലാണ്. 21-21ന് ഒപ്പത്തിനൊപ്പം നിന്ന ഗെയിമിനൊടുവിൽ സിന്ധു മൂന്നാം ഗെയിമിലേക്ക് ജീവൻ നിലനിർത്തി. അവസാന ഗെയിമിെൻറ തുടക്കം മുതൽ മുന്നിട്ടുനിന്ന സിന്ധു 21-17ന് ഗെയിമും മത്സരവും സ്വന്തമാക്കി.
ഡെന്മാർക്കിെൻറ 18ാം റാങ്കുകാരൻ ആേൻറഴ്സ് ആൻറൺസണെ നേരിട്ടുള്ള ഗെയിമുകൾക്കാണ് 10ാ റാങ്കുകാരനായ ശ്രീകാന്ത് തകർത്തത് (സ്കോർ 21-14, 21-18).
നിരുപാധികം കീഴടങ്ങിയത് അജയ് ജയറാമാണ്. സ്കോർ: 11-21, 10-21. ചൈനയുടെ ചെൻ ലോങ്ങായിരുന്നു എതിരാളി. മിക്സഡ് ഡബ്ൾസിൽ പ്രണവ് ജെറി ചോപ്ര-സിക്കി റെഡ്ഡി സഖ്യവും ഏകപക്ഷീയമായ ഗെയിമുകൾക്ക് തോറ്റു പുറത്തായി (സ്കോർ: 21-18, 21-18). ഇന്തോനേഷ്യയുടെ പ്രവീൺ ജോർദാൻ-ഡെബ്ബി സുസാേൻറാ സഖ്യമാണ് ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.