സിംഗപ്പൂർ: ഇന്ത്യയുടെ ബാഡ്മിൻറൺ പ്രതീക്ഷകളായ പി.വി. സിന്ധു, ൈസന നെഹ്വാൾ, കെ. ശ്രീകാന്ത്, സെമീർ വർമ എന്നിവർ സിംഗപ്പൂർ ഒാപൺ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. നാലാം സീഡായ സിന്ധു ലോക 22ാം നമ്പർതാരം മിയ ബ്ലിഷ്ഫെൽട്ടിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് തകർത്തത്.
സ്കോർ 21-12, 21-19. കഴിഞ്ഞ വർഷത്തെ സ്പെയിൻ മാസ്റ്റേഴ്സ് കിരീടമുയർത്തിയ ഡാനിഷ് താരത്തിനെതിരെയുള്ള സിന്ധുവിെൻറ തുടർച്ചയായ രണ്ടാം ജയമാണിത്. ചൈനയുടെ കായ് യൻയാനാണ് ക്വാർട്ടറിൽ സിന്ധുവിെൻറ എതിരാളി. തായ്ലന്ഡ് താരം പോണ്‍പാവീ ചോചുവോങ്ങിനെയാണ് സൈന പരാജയപ്പെടുത്തിയത്. സ്കോര്‍ 21-16, 18-21, 2-19. ജപ്പാെൻറ രണ്ടാം സീഡ് നൊസോമി ഒകുഹാരയെയാണ് സൈനയുടെ എതിരാളി.
പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ കെ. ശ്രീകാന്തും സമീര്‍ വര്‍മയും ക്വാര്‍ട്ടർ പ്രവേശനം ഉറപ്പാക്കി. ഡെന്മാര്ക്കിെൻറ ക്രിസ്റ്റ്യന്‍ സോള്ബര്ഗിനെതിരെ 21-12, 23-21 എന്ന സ്കോറിനായിരുന്നു ശ്രീകാന്തിെൻറ വിജയം. ആദ്യ ഗെയിമില്‍ അനായാസ ജയം നേടിയ ശ്രീകാന്തിന് രണ്ടാം സെറ്റില്‍ കടുത്തപോരാട്ടം നേരിടേണ്ടിവന്നു.
ഇന്ത്യയുടെ എച്ച്.എസ്. പ്രണോയിയെ തോൽപിച്ചെത്തിയ ടോപ് സീഡ് ജപ്പാെൻറ കെേൻറാ മൊമോട്ടയെയാണ് ശ്രീകാന്ത് ക്വാർട്ടറിൽ നേരിടേണ്ടത്. ചൈനീസ് താരം ലു ഗൗങ്ഷുവെ 21-15, 21-18നാണ് സമീര്‍ മറികടന്നത്. ചൈനീസ് തായ്പേയുടെ ചൗ തെയ് ചെന്‍ ആണ് ക്വാര്‍ട്ടറില്‍ സമീറിെൻറ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.