സിംഗപ്പൂർ: സിംഗപ്പൂർ സൂപ്പർ സീരീസ് ബാഡ്മിൻറൺ പുരുഷ സിംഗ്ൾസിൽ ഇന്ത്യൻ ഫൈനൽ. ഞായറാഴ്ചയിലെ ഫൈനലിൽ കെ. ശ്രീകാന്തും സായ് പ്രണീതും കിരീടത്തിനായി പോരടിക്കും. സൂപ്പർ സീരീസിൽ ആദ്യമായാണ് ഇന്ത്യൻ താരങ്ങൾ ഫൈനലിൽ നേർക്കുേനർ മത്സരിക്കുന്നത്. മുൻ ലോക 26ാം നമ്പർ താരമായ ഇന്തോനേഷ്യയുടെ ആൻറണി സിൻസുക ജിറ്റിങ്ങിനെ 21-13, 21-14 സ്കോറിന് തോൽപിച്ചാണ് ശ്രീകാന്ത് ഫൈനലിൽ ഇടംപിടിച്ചത്. ശ്രീകാന്തിെൻറ കരിയറിലെ മൂന്നാം സൂപ്പർ സീരീസ് ഫൈനലാണിത്.
കൊറിയയുടെ ലീ ഹോങ് കീനിനെ തോൽപിച്ചാണ് സായ് പ്രണീതിെൻറ ഫൈനൽ പ്രവേശം. 21-6, 21-8 എന്ന സ്കോറിനായിരുന്നു ജയം. മൂന്നു തവണ കൊറിയ മാസ്റ്റേഴ്സ് ഗ്രാൻഡ്പ്രീ ജേതാവായ ലീ ഹോങ്ങിനെതിരെ ഇന്ത്യൻ താരം, ഇരു സെറ്റിലും പൂർണ മേധാവിത്വം പുലർത്തിയാണ് മുന്നേറിയത്. മലേഷ്യൻ സീരീസിൽ പ്രണീതിെൻറ ആദ്യ ഫൈനലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.