ക്വാലാലംപുർ: മലേഷ്യൻ ഒാപൺ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് പ്രതീക്ഷയും നി രാശയും. പുരുഷ വിഭാഗത്തിൽ എട്ടാം സീഡായ കെ. ശ്രീകാന്ത് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറ ിയപ്പോൾ വനിതകളിൽ അഞ്ചാം സീഡായ പി.വി. സിന്ധു പുറത്തായി.
തായ്ലൻഡിെൻറ സീഡില്ലാ താരം ഖോസിത് ഫേറ്റ്പ്രഡാപിനെ 21-11 21-15നാണ് ശ്രീകാന്ത് തോൽപിച്ചത്. നാലാം സീഡ് ചൈനയുടെ ചെൻ ലോങ്ങാണ് ക്വാർട്ടറിൽ ശ്രീകാന്തിെൻറ എതിരാളി. അതേസമയം, ടോപ് സീഡ് ജപ്പാെൻറ കെേൻറാ മൊമോട്ട രണ്ടാം റൗണ്ടിൽ പുറത്തായി. ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയാണ് 22-20, 21-15ന് മൊമോട്ടയെ കെട്ടുകെട്ടിച്ചത്.
സിന്ധു 21-18, 21-17ന് ദക്ഷിണ കൊറിയയുടെ 10ാം സീഡ് സങ് ജി ഹ്യൂനോടാണ് തോറ്റത്. സങ്ങിനെതിരെ സിന്ധുവിെൻറ തുടർച്ചയായ മൂന്നാം പരാജയമാണിത്. മിക്സഡ് ഡബ്ൾസിൽ പ്രണവ് ചോപ്ര-സിക്കി റെഡ്ഢി സഖ്യം 21-15 17-21 13-21ന് മലേഷ്യയുടെ ടാൻ കിയാൻ മെങ്-ലയ് പെയ് ജിങ്ങിനോട് തോറ്റു പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.