സിഡ്നി: ആസ്ട്രേലിയൻ സൂപ്പർ സീരീസ് ബാഡ്മിൻറൺ ടൂർണമെൻറിൽ ഇന്ത്യൻ ക്വാർട്ടർ ഫൈനൽ. പുരുഷവിഭാഗത്തിൽ ഇന്തോനേഷ്യൻ ഒാപൺ ജേതാവ് കെ. ശ്രീകാന്തും സിംഗപ്പൂർ ഒാപൺ ജേതാവ് സായ് പ്രണീതുമാണ് അവസാന എട്ട് റൗണ്ടിൽ കൊമ്പുകോർക്കുക. സിംഗപ്പൂർ ഒാപണിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ പ്രണീതിനായിരുന്നു വിജയം.
ലോക ഒന്നാം നമ്പർ താരം ദക്ഷിണ കൊറിയയുടെ സൺ വാൻ ഹോയെ മൂന്നു സെറ്റ് പോരാട്ടത്തിൽ മലർത്തിയടിച്ചാണ് ശ്രീകാന്തിെൻറ മുന്നേറ്റം. സ്കോർ: 15--21, 21-13, 21--13. കഴിഞ്ഞയാഴ്ച ഇന്തോനേഷ്യൻ ഒാപൺ കിരീടത്തിലേക്കുള്ള വഴിയിൽ സെമിയിൽ വാൻ ഹോയെ വീഴ്ത്തിയിരുന്ന ശ്രീകാന്ത് ഇത്തവണയും കൊറിയക്കാരെൻറ മേൽ ആധിപത്യം നേടി. ആദ്യ സെറ്റിൽ കീഴടങ്ങിയെങ്കിലും രണ്ടും മൂന്നും സെറ്റ് ആധികാരികമായിത്തന്നെ സ്വന്തമാക്കിയായിരുന്നു 57 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ഇന്ത്യൻ താരത്തിെൻറ വിജയം. ചൈനയുടെ ഹുവാങ് യുസിയാങ്ങിനെ 64 മിനിറ്റിൽ മറികടന്നാണ് സായ് പ്രണീത് ക്വാർട്ടറിലേക്ക് കടന്നത്. സ്കോർ: 21-15, 18-21, 21-13.
ആദ്യ റൗണ്ടിൽ മലയാളിതാരം എച്ച്.എസ്. പ്രണോയിയെ മറികടന്നിരുന്ന ബ്രിട്ടെൻറ ‘മലയാളി’ താരം രാജീവ് ഒൗസേഫ് രണ്ടാം റൗണ്ടിൽ തോറ്റുപുറത്തായി. ചൈനയുടെ എട്ടാം സീഡ് തിയാൻ ഹുവായിയോട് 21--18, 19--21, 21--8നാണ് ഒൗസേഫ് കീഴടങ്ങിയത്. വനിത വിഭാഗത്തിൽ ഇന്ത്യയുടെ ഒളിമ്പിക് വെള്ളി മെഡൽ ജേത്രി പി.വി. സിന്ധുവും നിലവിലെ ജേത്രി സൈന നെഹ്വാളും ക്വാർട്ടറിലേക്ക് മുന്നേറി. 46 മിനിറ്റിൽ നേരിട്ടുള്ള െസറ്റുകൾക്ക് ചൈനയുടെ ചെൻ സിയാവോ സിന്നിനെയാണ് സിന്ധു തോൽപിച്ചത്.
സ്കോർ: 21-13, 21--18. ലോക ഒന്നാം നമ്പർ താരം ചൈനയുടെ തായ് സുയിങ് ആണ് ക്വാർട്ടറിൽ സിന്ധുവിെൻറ എതിരാളി. 21--11, 21-18ന് തായ്ലൻഡിെൻറ റാച്ചോണാക് ഇൻറനോണിനെയാണ് സുയിങ് തോൽപിച്ചത്. മലേഷ്യയുടെ സോണിയ ചിയക്കെതിരെ മൂന്നു സെറ്റ് പോരാട്ടത്തിലായിരുന്നു സൈനയുടെ ജയം. സ്കോർ: 21--15, 20--22, 21--14. ക്വാർട്ടറിൽ ചൈനയുടെ ആറാം സീഡ് സുൻ യുവിനെയാണ് കിരീടം നിലനിർത്താനിറങ്ങുന്ന സൈന നേരിടുക. കൊറിയയുടെ ജങ് മീ ലീയെ 21-14, 21-17 സ്കോറിനാണ് സുൻ യു തോൽപിച്ചത്.
ഡബിൾസിൽ പുരുഷ-വനിത വിഭാഗങ്ങളിൽ ഇന്ത്യൻ ടീമുകൾ പുറത്തായി. വനിതകളിൽ അശ്വിനി പൊന്നപ്പ-എൻ. സിക്കി റെഡ്ഡി ജോടി 21--18, 18-21, 13-21 ഏഴാം സീഡുകാരായ ജപ്പാെൻറ ഷിഹോ തനാക-കൊഹാരു യൊനമോേട്ടാ ജോടിയോട് കീഴടങ്ങിയപ്പോൾ പുരുഷന്മാരിൽ സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം 16-21, 18-21ന് എട്ടാം സീഡായ ചൈനീസ് തായ്പേയിയുടെ ചെൻ ഹുങ് ലിങ്-വാങ് ചി ലിൻ ടീമിനോട് തോറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.