ന്യൂഡൽഹി: ബാഡ്മിൻറൺ ടീം വിഭാഗത്തിലെ പ്രധാന ചാമ്പ്യൻഷിപ്പായ തോമസ്-യൂബർ കപ്പ് ടൂർണമെൻറിൽ ഇന്ത്യയുടെ മുൻനിര താരങ്ങളായ കെ. ശ്രീകാന്തും പി.വി. സിന്ധുവും റാക്കറ്റേന്തില്ല. ലോക മൂന്നാംനമ്പർ താരങ്ങളായ ഇരുവർക്കും കോമൺവെൽത്ത് ഗെയിംസിനും ഏഷ്യൻ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിനും പിന്നാലെ വിശ്രമമനുവദിച്ചിരിക്കുകയാണ്.
ഇവരുടെ അഭാവത്തിൽ മലയാളി താരം ലോക എട്ടാംനമ്പർ താരം എച്ച്.എസ്. പ്രണോയിയും പത്താംനമ്പർ താരം സൈന നെഹ്വാളും ഇൗമാസം 20 മുതൽ 27 വരെ ബാേങ്കാക്കിൽ നടക്കുന്ന ടൂർണമെൻറിൽ ഇന്ത്യൻ ടീമുകളെ നയിക്കും.
18ാം നമ്പർ താരം സായ് പ്രണീത്, സമീർ വർമ, ലോക ജൂനിയർ നാലാംനമ്പർ ലക്ഷയ് സെൻ എന്നിവർ പുരുഷവിഭാഗത്തിലും ലോക ജൂനിയർ അഞ്ചാംനമ്പർ ൈവഷ്ണവി ജാക്ക റെഡ്ഡി, സായ് കൃഷ്ണപ്രിയ, അരുണ പ്രഭു, വൈഷ്ണവി ഭാലെ എന്നിവർ വനിത വിഭാഗത്തിയും സിംഗിൾസിൽ മത്സരിക്കും.
കോമൺവെൽത്ത് ഗെയിംസ് വെള്ളിമെഡൽ ജേതാക്കളായ സത്വിക് സായ്രാജ്^ചിരാഗ് ഷെട്ടി പുരുഷ ഡബിൾസ് ടീമും അശ്വിനി പൊന്നപ്പ^സിക്കി റെഡ്ഡി വനിത ഡബിൾസ് ടീമും ടൂർണമെൻറിൽ കളിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.